വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; സംഭവിച്ചത് ഗുരുതരമായ തെറ്റ്, വിശദമായ അന്വേഷണം നടക്കുകയാണെന്ന് ആരോഗ്യ മന്ത്രി

കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമം നടന്നത് ഗുരുതരമായ തെറ്റെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും തെറ്റ് ചെയ്തതായി കണ്ടെത്തിയവർക്കെതിരെ കർശന നടപടി എടുത്തുവെന്നും മന്ത്രി അറിയിച്ചു.
സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ആശുപത്രി രേഖകൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ആദ്യത്തെ സംഭവമാണോ, ഇതിന് പിന്നിൽ ആരെല്ലാം ഉള്ളത് എന്നെല്ലാം പരിശോധിക്കാൻ മെഡിക്കൽ കോളജിന് നിർദേശം നൽകിയിട്ടുണ്ട്. പോലീസിന്റെ അന്വേഷണവും ഇതിന്റെ ഭാഗമായി കൃത്യമായി നടക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തതില്‍ ക്രമക്കേട് ഒന്നുമുണ്ടായിട്ടില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു. പ്രൈവറ്റ് സെക്രട്ടറിയുടെ മകന് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സ തേടിയിരുന്നു. ഇതിന്റെ രേഖകള്‍ ആശുപത്രിയിലുണ്ട്. സാധാരണ ചികിത്സയില്‍ ഉള്ളവര്‍ക്ക് കൊടുക്കുന്നത് പോലെ നിയമപരമായി തന്നെയാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കോളജില്‍ ഹാജരാക്കാനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് . വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.