ഭാര്യയെ മർദിച്ചു; മുൻ ക്രിക്കറ്റ് താരത്തിനെതിരെ കേസ്

ഭാര്യയെ മർദിച്ചതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ കേസ്. മദ്യലഹരിയില്‍ രണ്ട് മക്കളുടെ മുന്നില്‍ വച്ച് തന്നെ മർദിച്ചുവെന്ന് ഭാര്യ ആന്‍ഡ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ബാന്ദ്ര പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. ജെഡബ്ല്യുഎൽ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ വീട്ടിലിരുന്ന് മദ്യപിച്ച കാംബ്ലി പിന്നീട് ആൻഡ്രിയയോട് മോശമായി പെരുമാറുകയും ആക്രമിക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ആൻഡ്രിയ ബാന്ദ്ര പൊലീസിൽ പരാതി നൽകിയത്. വീട്ടിലുണ്ടായിരുന്ന കറിച്ചട്ടിയുടെ കൈപ്പിടി തന്റെ നേർക്കെറിഞ്ഞ് തലയ്ക്ക് പരിക്കേൽപ്പിച്ചു. ബാറ്റ് കൊണ്ട് വിനോദ് അടിക്കാൻ ശ്രമിച്ചപ്പോൾ അത് തടഞ്ഞ് ഉടൻ താൻ മക്കളെയും കൂട്ടി വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് പോലീസിൽ നൽകിയ പരാതിയിൽ ആൻഡ്രിയ പറഞ്ഞു.
വീട്ടിൽ നിന്നിറങ്ങി ബാന്ദ്രയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൻഡ്രിയ പിന്നീടാണ് പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്. മെഡിക്കൽ റിപ്പോർട്ടിന്റെ പകർപ്പും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.