മൃതദേഹത്തിനൊപ്പം രണ്ടു ദിവസം കഴിഞ്ഞു, കാമുകിയെ കൊലപ്പെടുത്തിയത് സ്വര്‍ണം കൈക്കലാക്കാന്‍: പ്രതി ആന്റോയുടെ മൊഴി പുറത്ത്

കാസറഗോഡ്: നീതു കൃഷ്ണയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റസമ്മതം നടത്തി പ്രതിയായ ആന്റോ സെബാസ്റ്റ്യന്‍. പങ്കാളി നീതുവിനെ കൊലപ്പെടുത്തിയത് സ്വര്‍ണം കൈക്കലാക്കുന്നതിനെന്നായിരുന്നു പ്രതിയുടെ മൊഴി. കൊലക്ക് ശേഷം ഈ സ്വര്‍ണ്ണം ബദിയടുക്ക പെര്‍ളയിലെ കടയില്‍ പണയം വച്ചുകിട്ടിയ 22000 രൂപയുമായാണ് പ്രതി വയനാട് വൈത്തിരിയിലെ ആന്റോ സെബാസ്റ്റ്യന്‍ (40) മുങ്ങിയത്. അതിന് മുമ്പ് തോട്ടത്തിലെ തൊഴിലാളികളെ വിളിച്ചു വരുത്തി അഞ്ചു കുപ്പി മദ്യം വാങ്ങി ആഘോഷം നടത്തിയിരുന്നു.
ബദിയടുക്ക ഏല്‍ക്കാന മഞ്ഞിക്കളയിലെ ഷാജിയുടെ റബര്‍ തോട്ടത്തിലെ വീട്ടിലാണ് നീതുവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയിരുന്നത്. ബദിയടുക്ക ഇന്‍സ്‌പെക്ടറുടെ ചുമതല വഹിക്കുന്ന സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ കെ പ്രേംസദന്റെയും എസ്.ഐ കെ.പി വിനോദ് കുമാറിന്റെയും നേതൃത്വത്തില്‍ നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് നാടകീയമായ ഒരു കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിക്കാന്‍ കഴിഞ്ഞത്. ഷാജിയുടെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗ് ജോലിക്കാണ് ഇരുവരും വന്നത്. തലക്കടിച്ചും കഴുത്ത് ഞെരിച്ചുമാണ് നീതുവിനെ കൊലപ്പെടുത്തിയത്.
ഇയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നീതുവിന്റെ മരണം ഉറപ്പുവരുത്തിയ ശേഷം കൈയിലുണ്ടായിരുന്ന ആഭരണം ഊരിയെടുത്ത് സ്വകാര്യ സ്ഥാപനത്തില്‍ പണയം വെച്ചതായും ഈ കാശുപയോഗിച്ച് മദ്യവും വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങിയതായും പ്രതി മൊഴി നല്‍കി. കൂടാതെ രണ്ടുദിവസം മൃതദേഹത്തോടൊപ്പം താമസിച്ചതായും ഇയാള്‍ പറഞ്ഞു. രക്ഷപ്പെടുന്നതിനു മുമ്പ് ഇയാള്‍ ഉപേക്ഷിച്ച യുവതിയുടെ വസ്ത്രങ്ങളടങ്ങിയ ബാഗ് സമീപത്തെ കാട്ടില്‍ നിന്ന് കണ്ടെത്തി.
കൊലപാതകത്തിനിടയില്‍ നീതുവിന്റെ കൈകൊണ്ട് ആന്റോയുടെ കഴുത്തില്‍ മുറിവേറ്റതിന്റെ പാടുകളും പോലീസ് കണ്ടെത്തി. യുവതിയുടെ തലയ്ക്ക് അടിയേറ്റിരുന്നതായും കഴുത്ത് ഞെരിച്ചിരുന്നതായും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
ഇതേതുടര്‍ന്നാണ് യുവതിയുടെ കൂടെ താമസിച്ചിരുന്ന വയനാട് സ്വദേശി ആന്റോയിലേക്ക് അന്വേഷണം നീങ്ങിയത്. വിശദമായ അന്വേഷണത്തിനൊടുവില്‍ തിരുവനന്തപുരത്ത് നിന്നായിരുന്നു ആന്റോ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്തത്.
ഇരുവരും താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ അയല്‍വാസികള്‍ വീടിനുളളില്‍ കയറി നോക്കുകയായിരുന്നു. തുടര്‍ന്ന് തുണിയില്‍ പൊതിഞ്ഞ നിലയില്‍ നീതുവിന്റെ മൃതദേഹം കണ്ടെത്തി. നീതുവും പ്രതിയും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.