മോഷണകുറ്റം ആരോപിച്ചതിന് പ്രതികാരം; 58കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി 16കാരൻ

മധ്യപ്രദേശിലെ രേവ ജില്ലയിൽ 58 കാരിയെ 16കാരൻ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. കഴുത്തു ഞെരിച്ചും സ്വകാര്യഭാഗങ്ങളിൽ ക്രൂരമായി മുറിവേൽപ്പിച്ചുമാണ് 58 കാരിയെ കൊലപ്പെടുത്തിയത്.
16കാരനെതിരെ മോഷണക്കുറ്റം ആരോപിച്ചതിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ജില്ലയിലെ കൈലാഷ്പുരി ഗ്രാമത്തിലാണ് സംഭവം.
രണ്ട് വർഷം മുമ്പ് പ്രതിയായ 16 കാരൻ മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് കൊല്ലപ്പെട്ട സ്ത്രീയും കുടുംബവും റൂറൽ പോലീസിൽ പരാതി നൽകിയിരുന്നു. ടിവി കാണാൻ ആൺകുട്ടി സ്ഥിരമായി സ്ത്രീയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. മോഷണം പോയ ഫോൺ ഈ കുട്ടി എടുത്തതാണെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബം സംശയിച്ചു. പോലീസിൽ പരാതി നൽകിയതോടെ ഇക്കാര്യം നാട്ടുകാർ അറിയുകയും ആൺകുട്ടിക്ക് നാണക്കേടുണ്ടാകുകയും ചെയ്തു. ഇതോടെ പ്രതിയായ 16കാരന് സ്ത്രീയോടും കുടുംബത്തോടും അടങ്ങാത്ത പകയായെന്നും ഇതിന് പ്രതികാരമായാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട സ്ത്രീയുടെ മകനും ഭർത്താവും സ്ഥലത്തില്ലാത്ത സമയത്ത് പ്രതിയായ ആൺകുട്ടി വീട്ടിൽ കയറുകയായിരുന്നു. ഉറങ്ങുകയായിരുന്ന യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തുകയും നിലവിളിക്കാൻ ശ്രമിച്ചപ്പോൾ പോളിത്തീൻ ബാഗും തുണിയും വായിൽ തിരുകുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. തുടർന്ന് ബലാംത്സംഗം ചെയ്ത് വീടിനടുത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് ഭാഗത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. തലയിലും മറ്റ് ശരീരഭാഗങ്ങളിലും അരിവാൾ കൊണ്ട് മുറിവുണ്ടാക്കുകയും ചെയ്തു.
സ്ത്രീയുടെ മൃതദേഹം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഭവ സ്ഥലത്തെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലും ഫൊറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിലുമാണ് അയൽവാസി കൂടിയായ ആൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 1000 രൂപയും ആഭരണങ്ങളും പ്രതി മോഷ്ടിച്ചു. ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് വിവേക് ലാൽ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.