കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്ത ശേഷം വ്യാജ വെബ്സൈറ്റ് നിർമിച്ച് കോൺഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വർഗീയവാദികളുമായി അവഹേളിക്കുകയും ചെയ്തെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരിൽ വ്യാജ കത്തും ഹാക്കർമാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സംഭവത്തിന് പിന്നാലെ പരാതിയുമായി കർണാടക കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. സംഭവത്തിൽ ബെംഗളൂരു സൈബർക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് അധികൃതർ അറിയിച്ചു.
കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റായ inckarnataka.in എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്. പ്രസ്തുത സൈറ്റ് നിലവിൽ ലഭ്യമല്ല. ലിങ്കിൽ ക്ലിക് ചെയ്താൽ ഈ അക്കൗണ്ട് സസ്പെൻഡ് ചെയ്തു എന്ന അറിയിപ്പാണ് പേജിൽ കാണാനാകുക.
ഇതിനു പകരമായി kpcc.in എന്ന ലിങ്കിലാണ് വ്യാജ വെബ്സൈറ്റ് തുടങ്ങിയത്. ഈ സൈറ്റിലാണ് കോൺഗ്രസ് നേതാക്കളെക്കുറിച്ച് അസഭ്യ പരാമർശമുള്ളതെന്നും നേതാക്കൾ ആരോപിച്ചു. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്ത് സിദ്ധരാമയ്യ എഴുതിയെന്ന തരത്തിലുള്ള കത്താണ് സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. കത്തിൽ സിദ്ധരാമയ്യയുടെ വ്യാജ ഒപ്പുമുണ്ട്. ഈ കത്ത് വ്യാജമാണെന്നും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സിദ്ധരാമയ്യ ആരോപിച്ചു.
A fake & forged letter with my name on the letterhead is being circulated with a mala fide intension of creating confusion among people, @INCKarnataka party workers & leaders.
Disturbed by their falling electoral prospects, @BJP4Karnataka has stooped low like their high command. pic.twitter.com/kqYy8PaufY
— Siddaramaiah (@siddaramaiah) February 2, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.