വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാനത്തേത്; സിദ്ധരാമയ്യ

ബെംഗളൂരു: അടുത്ത തിരഞ്ഞെടുപ്പ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് കർണാടക പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ വർഷം മേയിൽ കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം.
Former Karnataka CM #Siddaramaiah to hang his boots after #Karnataka polls;
Says, "This will be my last election."
India Today's @anaghakesav shares more on this #ITVideo | @AishPaliwal pic.twitter.com/ycCvi3L0mx— IndiaToday (@IndiaToday) February 5, 2023
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അവസാനിപ്പിക്കുമെങ്കിലും രാഷ്ട്രീയത്തിൽ സജീവമായിരിക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. നിലവിലുള്ള സംസ്ഥാന നിയമസഭയുടെ കാലാവധി 2023 മെയ് 24നാണ് അവസാനിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സംഘടിപ്പിച്ച ഭാരത് ജോഡോ യാത്ര അടക്കമുള്ള പരിപാടികളിൽ സിദ്ധരാമയ്യ സജീവമായി പങ്കെടുത്തിരുന്നു. ഭരണകക്ഷികൾക്കെതിരെ നിരവധി ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു.
അതേസമയം ബെംഗളൂരുവിൽ അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യ, റോബർട്ട് വദ്ര എന്നിവരുടെ പേരിൽ ലഭിച്ച പരാതിയെ തുടർന്ന് കർണാടക ലോകായുക്ത അടുത്തിടെ അന്വേഷണം ആരംഭിച്ചിരുന്നു. സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് റോബർട്ട് വദ്ര പാർട്ണറായ ഡി.എൽ.എഫ്. കമ്പനി 9600 കോടി രൂപ വിലമതിക്കുന്ന 1100 ഏക്കർ സ്ഥലം സ്വന്തമാക്കിയെന്നതായിരുന്നു പരാതി.
ഇതിനിടെ കോലാർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവിടത്തെ ജനങ്ങളും നേതാക്കളും ആവശ്യപ്പെടുന്നതായും ഹൈക്കമാൻഡിന്‍റെ അംഗീകാരം ലഭിച്ചാൽ മത്സരിക്കാൻ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.