ബെംഗളൂരുവിൽ വന്ധ്യംകരണം നടത്തിയ 85 തെരുവുനായകൾ ചത്തതായി പരാതി

ബെംഗളൂരു: ബെംഗളൂരു സൗത്തിലെ വിവിധ വിവിധ ഭാഗങ്ങളിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വന്ധ്യംകരണം നടത്തിയ 85 തെരുവുനായകൾ ചത്തതായി പരാതി.
വന്ധ്യംകരണത്തിനു ശേഷം മുറിവുണങ്ങാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുമുള്ള മരുന്നുകൾ നൽകാതിരുന്നതാണ് നായകൾ ചത്തുപോകാൻ കാരണമായതെന്നാണ് ആരോപണം. സംഭവത്തിൽ മൃഗസംരക്ഷണ പ്രവർത്തക നെവിന കാമത്ത് സിറ്റി പോലീസിൽ പരാതി നൽകി. വന്ധ്യംകരണത്തിന്റെ ചുമതലയുണ്ടായിരുന്ന മൃഗസംരക്ഷണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. എം.ജി. ശിവറാം, ബിബിഎംപി ഉദ്യോഗസ്ഥർ എന്നിവർക്കെതിരേയാണ് പരാതി. .
കഴിഞ്ഞ വർഷം ഒക്ടോബർ മുതലാണ് ബെംഗളൂരു സൗത്തിൽ തെരുവുനായകളുടെ വന്ധ്യംകരണം നടന്നത്. എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം അണുബാധയും മറ്റ് രോഗങ്ങളും ബാധിച്ച 85-ഓളം നായകൾ പല സമയങ്ങളിലായി ചാവുകയായിരുന്നു. ഈ മേഖലകളിലെ നായകളെ ചാമരാജ് പേട്ടിലെ ആനിമൽ ബർത്ത് കൺട്രോൾ ആശുപത്രിയിൽ എത്തിച്ചാണ് വന്ധ്യംകരണം നടത്തിയത്. എന്നാൽ ഇവിടെ മതിയായ സൗകര്യങ്ങളുണ്ടായിരുന്നില്ലെന്നും ആരോപണവുണ്ട്.
അതേസമയം, നായകൾ ചത്തതിനെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെയും ബിബിഎംപി ഉദ്യോഗസ്ഥരുടെയും വാദം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.