രാജ്യത്തെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറി കർണാടകയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ കേന്ദ്രമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ ഹെലികോപ്റ്റർ ഫാക്ടറി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കർണാടകയിലെ തുമകുരു ജില്ലയിലാണ് ഫാക്ടറി നിർമിച്ചിരിക്കുന്നത്.
ബെംഗളൂരു ആസ്ഥാനമായ എച്ച്എഎൽ 315 ടൺ പരിധിയിൽ 1,000ലധികം ഹെലികോപ്റ്ററുകൾ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. തുമകുരു ജില്ലയിലെ ഗുബ്ബി താലൂക്കിലെ ഫാക്ടറിയിൽ 20 വർഷത്തിനുള്ളിൽ മൊത്തം 4 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. 2016ൽ പ്രധാനമന്ത്രി തറക്കല്ലിട്ട 615 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഫാക്ടറിയിൽ, തുടക്കത്തിൽ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ ആണ് നിർമ്മിക്കുക.
ഹെലികോപ്റ്റർ രൂപകൽപ്പന, വികസനം, നിർമ്മാണം എന്നിവയിൽ പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് എന്ന ആശയത്തിന് പൂർത്തീകരണം നൽകാനും ഹെലികോപ്റ്ററുകളുടെ മുഴുവൻ ആവശ്യങ്ങളും നിറവേറ്റാൻ ഇന്ത്യയെ ഇത് പ്രാപ്തമാക്കുമെന്നും അധികൃതർ പറഞ്ഞു.
ഇത് കൂടാതെ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച മൂന്ന് ടൺ ക്ലാസ്, സിംഗിൾ എഞ്ചിൻ മൾട്ടി പർപ്പസ് യൂട്ടിലിറ്റി ഹെലികോപ്റ്റർ പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു. തുടക്കത്തിൽ, ഫാക്ടറി പ്രതിവർഷം 30 ഹെലികോപ്റ്ററുകൾ നിർമ്മിക്കും. ഇത് ഘട്ടം ഘട്ടമായി 60ഉം പിന്നീട് 90 ഉം ആയി വർധിപ്പിക്കാൻ കഴിയുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ (എൽസിഎച്ച്), ഇന്ത്യൻ മൾട്ടിറോൾ ഹെലികോപ്റ്ററുകൾ (ഐഎംആർഎച്ച്) തുടങ്ങിയ മറ്റ് ഹെലികോപ്റ്ററുകൾ നിർമ്മിക്കാൻ ഫാക്ടറി വിപുലീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
PM Shri Narendra Modi dedicated to the nation Hindustan Aeronautics Limited, Light Utility Helicopter (LUH) Factory at Tumakuru, Karnataka today. LUH is indigenously designed three-ton class, single engine multipurpose utility helicopter with unique features. pic.twitter.com/SrRXDsuOpK
— R.K. Singh (@RKSingh96828356) February 6, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
