തുർക്കി, സിറിയ ഭൂചലനം; മരണം 600 കവിഞ്ഞു, 20 ഓളം തുടർചലനങ്ങൾ

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ ഇരു രാജ്യങ്ങളിലുമായി 600ൽ ഏറെപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. തുർക്കിയിൽ 284 പേരും സിറിയയിൽ 237 പേരും മരിച്ചതായാണ് റിപ്പോർട്ട്. സിറിയയിൽ 630 ഉം തുർക്കിയിൽ 440 ഉം ആളുകൾക്ക് പരുക്കേറ്റുവെന്നാണ് റിപ്പോർട്ട്. നൂറുകണക്കിനുപേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.
Turkey💔 #Turkey #amed #earthquake #Earthquake pic.twitter.com/qVwPXft9Hu
— Ismail Rojbayani (@ismailrojbayani) February 6, 2023
Turkey💔 #Turkey #amed #earthquake #Earthquake pic.twitter.com/qVwPXft9Hu
— Ismail Rojbayani (@ismailrojbayani) February 6, 2023
റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വീസ് (യു എസ് ജി സി) അറിയിച്ചു. അതേസമയം തീവ്രത 7.4 ആണെന്ന് തുര്‍ക്കി ദുരന്ത നിവാരണ ഏജന്‍സിയായ അഫാഡ് പറഞ്ഞു. ആദ്യം ഭൂചലനമുണ്ടായ സ്ഥലത്ത് 15 മിനുട്ടിന് ശേഷം 6.7 തീവ്രതയില്‍ വീണ്ടും ചലനമുണ്ടായെന്നും യു എസ് ജി സി അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 4.17നായിരുന്നു ഭൂചലനമുണ്ടായത്.
തെക്കന്‍ തുർക്കി നഗരമായ ഗാസിയന്‍തേപിന് അടുത്താണ് ഭൂചലനമുണ്ടായത്. സിറിയന്‍ അതിര്‍ത്തിയിലുള്ള തുര്‍ക്കിയുടെ പ്രധാന വ്യവസായ- ഉത്പന്ന നിര്‍മാണ കേന്ദ്രമാണ് ഗാസിയന്‍തേപ്. 17.9 കി മീ ആഴത്തിലാണ് പ്രഭവ കേന്ദ്രം. തലസ്ഥാനമായ അങ്കാറയിലും മറ്റ് നഗരങ്ങളിലും അയൽരാജ്യങ്ങളായ ലെബനോനിനും സൈപ്രസിലും ഈജിപ്തിലും പ്രകമ്പനങ്ങളുണ്ടായി. ഈ മേഖലയിൽ കുറഞ്ഞത് 20 തുടർചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സിറിയയിൽ അലെപ്പോ, ലതാകിയ, ഹമ, ടർടസ് തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ ദുരന്തമുണ്ടായത്.
🚨#BREAKING: Powerful 7.8 magnitude earthquake hits in southern Turkey
A destructive Magnitude 7.8 earthquake just struck southern Turkey near Gaziantep that has caused extensive damage with Reports of multiple people trapped in collapsed buildings pic.twitter.com/dICGsAhUf3
— R A W S A L E R T S (@rawsalerts) February 6, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.