ബെംഗളൂരുവിലെ റോഡുകളിൽ ഇന്ന് ഗതാഗതം വഴിതിരിച്ചുവിടും

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ഇന്ന് മുതൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ഇന്ത്യ എനർജി വീക്ക് കണക്കിലെടുത്ത് വാഹന ഗതാഗതം നിയന്ത്രിക്കുകയും വഴി തിരിച്ചുവിടുകയും ചെയ്യുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. ഇന്ന് രാവിലെ ആറ് മുതൽ ബുധനാഴ്ച രാത്രി പത്ത് വരെയാണ് നിയന്ത്രണം.
ഈ കാലയളവിൽ മൈസൂരു-ബെംഗളൂരു റോഡിൽ നിന്നും ബെള്ളാരി – ബെംഗളൂരു റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഔട്ടർ റിംഗ് റോഡിലേക്ക് കെആർ പുരത്ത് നിന്നും പ്രവേശിക്കുന്ന വാഹനങ്ങളും നിയന്ത്രിക്കും. കൂടാതെ ഹൊസ്‌കോട്ട് മുതൽ ഹെബ്ബാൾ വരെയും വാഹന നിയന്ത്രണമുണ്ടാകും.
ബെംഗളൂരു-തുമകുരു റോഡിൽ നിന്ന് ബെള്ളാരി റോഡിലേക്കും ഹൈദരാബാദിലേക്കും പോകേണ്ട വാഹനങ്ങൾ ദൊബ്ബാസ്പേട്ടിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ദൊഡ്ഡബല്ലാപുര വഴി കടന്നുപോകണം. ഇലക്‌ട്രോണിക്‌സ് സിറ്റിയിലേക്കും ഹൊസൂരിലേക്കും പോകുന്ന വാഹനങ്ങൾ തവരെക്കെരെ, മാഗഡി മെയിൻ റോഡ് വഴി നൈസ് റോഡിലൂടെ കടന്നുമുപോകണം.
നൈസ് റോഡിൽ നിന്ന് എൻഎച്ച് 48-ൽ എത്താൻ ആഗ്രഹിക്കുന്ന വാഹനങ്ങൾ മാഗഡി മെയിൻ റോഡിലൂടെ സഞ്ചരിച്ച് തവരെകെരെയിൽ നിന്ന് വലത് തിരിഞ്ഞുപോകണം.
ബെള്ളാരി റോഡിൽ നിന്ന് തുമകുരു റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ദേവനഹള്ളിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ദൊഡ്ഡബല്ലാപുര വഴി കടന്നുപോകണം.
സംസ്ഥാന – കേന്ദ്ര മന്ത്രിമാർ, ശാസ്ത്രജ്ഞർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ലോകമെമ്പാടുമുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.