ബോർഡിങ് പാസ് കിട്ടിയില്ല; യുവതിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

ബെംഗളൂരു: യന്ത്രത്തിന്റെ തകരാറുമൂലം വിമാനയാത്ര മുടങ്ങിയ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ബോര്‍ഡിങ് പാസ് ലഭിക്കാന്‍ വൈകിയതിനാല്‍ യുവതിക്ക് ടിക്കറ്റെടുത്ത വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കാതെ പുതിയ ടിക്കറ്റെടുക്കേണ്ടി വന്നിരുന്നു.
ഈ ടിക്കറ്റിന്റെ തുകയും കോടതി നടപടികളുടെ ചെലവും നഷ്ടപരിഹാരവും അടക്കം നല്‍കാനാണ് ഉപഭോക്തൃ കോടതി ഇന്‍ഡിഗോ എയര്‍ലൈന്‍സിനോട് ഉത്തരവിട്ടിരിക്കുന്നത്. ബെംഗളൂരു സ്വദേശിനിയായ രേവതി ആദിനാഥ് നാര്‍ദെക്കു (48) ജോലിയുമായി ബന്ധപ്പെട്ട് 2019 മാര്‍ച്ച് ഒന്നിന് ഡല്‍ഹിയിലെത്തണമായിരുന്നു. അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന രേവതി ഇന്‍ഡിഗോ ഫ്ളൈറ്റാണ് ബുക്ക് ചെയ്തിരുന്നത്. യാത്രക്കായി അന്നേദിവസം പുലര്‍ച്ചെ നാലുമണിക്ക് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ രേവതിയോട് ഇന്‍ഡിഗോ എയര്‍ലൈന്റെ ഒരു ഗ്രൗണ്ട് സ്റ്റാഫ് ടിക്കറ്റ് വെന്‍ഡിങ് മെഷീനില്‍ നിന്ന് ബോര്‍ഡിങ് പാസെടുക്കാനായി നിര്‍ദേശിച്ചു.
പലതവണ ശ്രമിച്ചിട്ടും ബോര്‍ഡിങ് പാസ്, മെഷീനില്‍ നിന്ന് ലഭിച്ചില്ല. രേവതി ചെക്കിന്‍ കൗണ്ടറിലേക്കു തിരികെ ചെന്ന് പാസ് കിട്ടാത്ത കാര്യം അറിയിച്ചു. ഇതോടെ അവര്‍ ഉടനെ ബോര്‍ഡിങ് പാസ് നല്‍കി. പിന്നീട് സുരക്ഷാ പരിശോധനകളെല്ലാം ചെയ്ത് ബോര്‍ഡിംഗ് ഗേറ്റിലേക്ക് രേവതി എത്തിയപ്പോഴേക്കും സമയം വൈകിയിരുന്നു.
ഡല്‍ഹിയിലേക്ക് അത്യാവശ്യമായി പോകേണ്ടതിനാല്‍ തന്നെ രേവതി അടുത്ത ഫ്ളൈറ്റ് ഉടനെ ബുക്ക് ചെയ്തു. 12,980 രൂപ അടച്ച് പുതിയ ഇന്‍ഡിഗോ ഫ്ളൈറ്റ് ടിക്കറ്റെടുത്താണ് രേവതി പിന്നീട് ഡല്‍ഹിക്കു പോയത്.
തിരികെ ബെംഗളൂരുവില്‍ എത്തിയശേഷം രേവതി വിമാനത്താവളത്തിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കസ്റ്റമര്‍ റിലേഷന്‍സ് ഓഫീസറെയും നോഡല്‍ ഓഫീസറെയും നേരില്‍ ചെന്നു കണ്ട് തന്റെ പരാതി അറിയിച്ചു. മാത്രമല്ല എയര്‍ലൈന്‍സിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു.
വെന്‍ഡിങ് മെഷീന്‍ തകരാറ് കാരണം രേവതിക്ക് വീണ്ടും വന്‍തുക നല്‍കി ടിക്കറ്റെടുത്ത് യാത്രചെയ്യേണ്ടി വന്നത് എയര്‍ലൈന്‍സിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയായി കോടതി വിലയിരുത്തി. തുടര്‍ന്ന് രണ്ടാമത്തെ ടിക്കറ്റിനായി രേവതിക്ക് ചിലവായ 12,980 രൂപ തിരിച്ചു നല്‍കാനും നഷ്ടപരിഹാരമായി 5,000 രൂപയും, കോടതി ചിലവുകള്‍ക്കായി 3,000 രൂപയും 45 ദിവസങ്ങള്‍ക്കുളളില്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.