കറുത്ത ശർക്കര പരാമർശം; നടൻ മമ്മൂട്ടി വീണ്ടും വിവാദത്തിൽ

പ്രശസ്ത സിനിമ താരം മമ്മൂട്ടി വീണ്ടും വിവാദത്തിൽ. ക്രിസ്റ്റഫർ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കവെ മമ്മൂട്ടി നടത്തിയ പുതിയ പരാമർശമാണ് വിവാദമായിരിക്കുന്നത്.
ഇതിനെതിരെ സോഷ്യൽ മീഡിയ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി, മമ്മൂട്ടി, സ്നേഹ തുടങ്ങിയവർ പങ്കെടുത്ത പ്രൊമോഷൻ പരിപാടിയിലാണ് സംഭവം. മമ്മൂട്ടിയെ ചക്കര എന്ന് ഐശ്വര്യ ലക്ഷ്മി വിളിച്ചപ്പോൾ വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശർക്കര എന്നാണ് വിളിക്കുക എന്നും ശർക്കര എന്ന് വെച്ചാൽ കരുപ്പെട്ടിയാണ് എന്നുമായിരുന്നു മമ്മൂട്ടി നൽകിയ മറുപടി.
ഇതിനെതിരെയാണ് സോഷ്യൽ മീഡിയ രംഗത്ത് വന്നിരിക്കുന്നത്. പരോക്ഷമായി മമ്മൂട്ടി കറുത്ത നിറത്തെ മോശമാക്കി സംസാരിക്കുകയായിരുന്നു എന്നാണ് ഉയരുന്ന പ്രധാന വിമർശനം. ശർക്കര, പഞ്ചസാര എന്നിവയിലൊക്കെ സാധാരണക്കാർ കാണുന്നത് മധുരം ആണെന്നും, എന്നാൽ അതിൽ പോലും നിറം നോക്കുന്ന താരങ്ങൾ ആണല്ലോ മലയാള സിനിമയിൽ ഉള്ളതെന്നുമാണ് വിമർശനം.
കഴിഞ്ഞ മാസവും മമ്മൂട്ടി വിവാദത്തിൽ അകപ്പെട്ടിരുന്നു. ജൂഡ് ആന്റണിയുടെ സംവിധാനത്തിലുള്ള ചിത്രമായ 2018 എവരിവണ്‍ ഈസ് എ ഹീറോയുടെ ടീസര്‍ ലോഞ്ചിനിടെ മമ്മൂട്ടി നടത്തിയ പരാമര്‍ശമായിരുന്നു വിവാദമായത്. പിന്നീട് മമ്മൂട്ടി ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ചു മുടി കുറവുണ്ടെന്നെയുള്ളൂ. തലയില്‍ ബുദ്ധിയുണ്ടെന്നായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം. ഇതിനെ തുടര്‍ന്നുണ്ടായ വിമര്‍ശനത്തിന് പിന്നാലെയാണ് വിഷയത്തില്‍ താരം ഖേദം പ്രകടിപ്പിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.