കത്തികാട്ടി ഭീഷണി മുഴക്കിയ യുവാവിന് നേരെ പോലീസ് വെടിയുതിർത്തു

ബെംഗളൂരു: കർണാടകയിൽ തിരക്കേറിയ വ്യാപാരകേന്ദ്രത്തിൽ കത്തിയുമായി ഭീഷണിമുഴക്കി ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ച യുവാവിന് നേർക്ക് വെടിയുതിർത്ത് പോലീസ്.

കലബുർഗി ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാലിൽ വെടിയേറ്റതിനെത്തുടർന്ന് നിലത്തുവീണ അക്രമിയായ ജാഫർ എന്ന യുവാവിനെ പോലീസുകാർ ലാത്തിയുപയോഗിച്ച് തല്ലുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

കലബുർഗി സൂപ്പർമാർക്കറ്റിന്റെ മധ്യത്തിൽ കത്തിയുമായി നിൽക്കുന്ന ആളെ പോലീസുകാർ വളഞ്ഞിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മാർക്കറ്റിലുണ്ടായിരുന്ന ജനക്കൂട്ടത്തെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്ന യുവാവിനോട് കീഴടങ്ങാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും പോലീസിനുനേരെ ഇയാൾ കത്തിവീശി. തുടർന്നാണ് പോലീസുദ്യോഗസ്ഥൻ ഇയാളുടെ കാലിലേക്ക് വെടിവെച്ചത്.

വെടിയേറ്റ് ഇയാൾ താഴെ വീഴുന്നതും പോലീസുകാർ ഇയാൾക്ക് ചുറ്റും ഓടിക്കൂടുന്നതും മർദിക്കുന്നതും ചവിട്ടുന്നതും വീഡിയോയിലുണ്ട്.

സ്വയരക്ഷ മുൻനിർത്തിയും പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുമാണ് വെടിവെച്ചതെന്ന് കലബുർഗി സിറ്റി പോലീസ് കമ്മിഷണർ ചേതൻ പ്രതികരിച്ചു. പ്രതിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.