ബെംഗളൂരുവിൽ 108 നമ്മ ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ 108 നമ്മ ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു. ഓരോ നമ്മ ക്ലിനിക്കുകളും 15,000-20,000 പേർക്ക് സേവനം നൽകുമെന്നും പ്രസവാനന്തര പരിചരണം, പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവയുൾപ്പെടെ 12 സേവനങ്ങൾ നൽകുമെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.കെ. സുധാകർ പറഞ്ഞു.
നേരത്തെ 2022 ഡിസംബർ 14 ന് ധാർവാഡിലെ ബൈരദേവരക്കൊപ്പയിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്ത് 100 നമ്മ ക്ലിനിക്കുകൾ ആരംഭിച്ചിരുന്നു. നമ്മ ക്ലിനിക്കുകൾ നഗരപ്രദേശങ്ങളിലെ പാവപ്പെട്ടവർക്കും ദുർബലർക്കും പിന്നാക്ക വിഭാഗങ്ങൾക്കും സമഗ്രമായ പ്രാഥമിക ആരോഗ്യ പരിരക്ഷ നൽകുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
മൊത്തം 438 നമ്മ ക്ലിനിക്കുകളാണ് സംസ്ഥാനത്ത് ആരംഭിക്കാൻ സർക്കാർ പദ്ധതിയിടുന്നത്. നാഷണൽ അർബൻ ഹെൽത്ത് മിഷനു കീഴിൽ നിലവിൽ 50,000 ജനസംഖ്യയ്ക്ക് ഒരു പ്രാഥമികാരോഗ്യ കേന്ദ്രമാണുള്ളത്. എന്നാൽ 15-ാം ധനകാര്യ കമ്മിഷന്റെ ഗ്രാന്റുകൾ പ്രകാരം നഗരപ്രദേശങ്ങളിലെ 15,000-20,000 ജനസംഖ്യയ്ക്ക് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥാപിക്കാൻ അനുമതി ലഭിച്ചതായി മന്ത്രി വിശദീകരിച്ചു
438 നമ്മ ക്ലിനിക്കുകളിൽ 243 എണ്ണം ബിബിഎംപി പരിധിയിലും ബാക്കി 195 എണ്ണം സംസ്ഥാനത്തെ മറ്റു ജില്ലകളിലുമായിരിക്കും തുറക്കുക.
ഓരോ നമ്മ ക്ലിനിക്കിലും ഒരു ഡോക്ടർ, ഒരു നഴ്സിംഗ് സ്റ്റാഫ്, ഒരു ലാബ് ടെക്നീഷ്യൻ, ഒരു ഡി-ഗ്രൂപ്പ് വർക്കർ എന്നിവരുണ്ടാകും. എല്ലാ ദിവസവും തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെ നമ്മ ക്ലിനിക്കുകൾ തുറന്ന് പ്രവർത്തിക്കും. നമ്മ ക്ലിനിക്കുകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ജീവനക്കാർക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
