Follow the News Bengaluru channel on WhatsApp

മരിച്ചുപോയ അമ്മയുടെ മൃതദേഹം മകൾ ഫ്രീസറിൽ ഒളിപ്പിച്ചത് രണ്ടു വർഷം

മരിച്ചുപോയ അമ്മയുടെ മൃതദേഹം ആരുമറിയാതെ ഫ്രീസറിനുള്ളില്‍ രണ്ടു വര്‍ഷക്കാലത്തോളം ഒളിപ്പിച്ചുവെന്ന കുറ്റത്തിന് മകള്‍ അറസ്റ്റില്‍. ചിക്കാഗോ സ്വദേശി ഈവാ ബ്രാചര്‍ എന്ന 69 -കാരിയാണ് 96 വയസ്സ് പ്രായമുള്ള തന്റെ അമ്മയുടെ മരണം മറ്റുള്ളവരില്‍ നിന്നും മറച്ചുവച്ച് രണ്ടു വര്‍ഷക്കാലത്തോളം മൃതദേഹം ആരുമറിയാതെ വീടിന് സമീപത്തുള്ള ഗാരേജിലെ ഫ്രീസറില്‍ സൂക്ഷിച്ചത്. അമ്മയുടെ മരണം മറച്ചു വച്ചതിനും വ്യാജ തിരിച്ചറിയൽ കാർഡ് കൈവശം സൂക്ഷിച്ചതിനും പോലീസ് ഇവർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം ഇവരെ കോടതിയിൽ ഹാജരാക്കി.

ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഈവാ താമസിച്ചിരുന്ന വീടിന് സമീപത്തായുള്ള ഗാരേജിൽ നിന്ന് ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ റെജീന മിചാൽസ്കി എന്ന ഇവരുടെ അമ്മയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. 2021 മാർച്ചിൽ ആയിരിക്കണം ഇവർ മരിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൃത്യമായി മരിച്ച കാലയളവും മരണകാരണവും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ കണ്ടെത്താനാകൂ.

എന്നാൽ എന്തുകൊണ്ടാണ് ഇവർ ഇത്തരത്തിൽ അമ്മയുടെ മരണം മറച്ചുവെച്ചത് എന്ന കാര്യം പോലീസിന് വ്യക്തമല്ല. മുൻപ് പലതവണ വ്യാജരേഖ ചമച്ചത് അടക്കമുള്ള കേസുകളിൽ പ്രതിയായിട്ടുള്ള ഇവര്‍ അമ്മയുടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനായി ആണോ ഇത്തരത്തിൽ ഒരു കാര്യം ചെയ്തത് എന്നാണ് പോലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

നിരവധി തവണ ശ്രമിച്ചിട്ടും തന്റെ മുത്തശ്ശിയുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ കെന്റക്കിൽ താമസിക്കുന്ന ഈവാ ബ്രാച്ചറുടെ മകൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേതുടർന്നാണ് പോലീസ് ഈവയുടെ വീട്ടിൽ പരിശോധന നടത്തുകയും ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.