ജില്ലി ബേണുമായി സംവദിക്കാം
വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് ബെംഗളൂരു ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ വെച്ച് നടക്കുന്ന ഇന്ററാക്ടീവ് സെഷനിലാണ് ജില്ലി ബേണുമായി സംവദിക്കാന്‍ അവസരമൊരുങ്ങുന്നത്

ബെംഗളൂരു: മൂന്ന് പതിറ്റാണ്ടോളമായി ഇന്ത്യയിലുടനീളം സഞ്ചരിച്ചുകൊണ്ട് പാലിയേറ്റീവ് കെയര്‍ ആശയ പ്രചരണം നടത്തുന്ന ജില്ലി ബേണുമായി സംവദിക്കാന്‍ അവസരം. ഫെബ്രുവരി 10 ന് -വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് ബെംഗളൂരു ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ വെച്ച് നടക്കുന്ന ഇന്ററാക്ടീവ് സെഷനിലാണ് ജില്ലി ബേണുമായി സംവദിക്കാന്‍ അവസരമൊരുങ്ങുന്നത്. കാന്‍സര്‍ റിലീഫ് ഇന്ത്യായുടെ ഫൗണ്ടര്‍ ഡയറക്ടര്‍ കൂടിയാണ് ജില്ലി ബേണ്‍.
1989 ലാണ് ജില്ലി ബേണ്‍ ആദ്യമായി ഇന്ത്യയിലെത്തുന്നത്. ലോകാരോഗ്യ സംഘടനക്ക്
വേണ്ടി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു അവരുടെ ആദ്യ സന്ദര്‍ശനം. ഇതിനിടയില്‍ ഇന്ത്യയിലെ പാലിയേറ്റീവ് കെയറിന്റെ പിതാവ് എന്നറിയപ്പെടുന്ന പത്മശ്രീ ഡോ. എം ആര്‍ രാജഗോപാലുയുള്ള സംഗമമാണ് സാന്ത്വന പരിചരണത്തിനായി തന്റെ ജീവിതം ഉഴിഞ്ഞു വെക്കാന്‍ അവരെ പ്രേരിപ്പിച്ചത്. പ്രൊഫഷൻ കൊണ്ട് ഒരു നഴ്‌സായ ജില്ലി ബേണ്‍ ഇന്ന് ഇന്ത്യയിലുടനീളം സഞ്ചരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക് സാന്ത്വന പരിചരണത്തിന്റെ പ്രധാന്യം ബോധ്യപ്പെടുത്തിക്കൊടുക്കുകയും പരിശീലനം നല്കിവരുകയും ചെയ്യുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.