ജിത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക്; ചർച്ചകൾക്ക് തുടക്കമായതായി റിപ്പോർട്ട്

മലയാളത്തിൽ നിന്ന് ഭാഷകൾ കടന്ന് ഹിറ്റ് സമ്പാദിച്ച ചിത്രമാണ് ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം. മലയാളത്തിൽ വൻ വിജയം നേടിയ സിനിമ തമിഴിലേക്കും പിന്നീട് ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുകയും ബോക്സ് ഓഫീസിൽ വിജയിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ ഇതേ സിനിമ ഹോളിവുഡിൽ എത്തിക്കാൻ ചർച്ചകൾ നടക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ട്രേഡ് അനലസ്റ്റായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമ ഹോളിവുഡിലും ചൈനീസിലും റീമേക്ക് ചെയ്യുമെന്നാണ് ട്വീറ്റ്. ഹോളിവുഡിൽ കൂടാതെ, സിൻഹള, ഫിലിപ്പീനോ, ഇന്തോനേഷ്യൻ ഭാഷകളിലും റീമേക്ക് ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. തമിഴിൽ കമൽ ഹാസനും ഹിന്ദിയിൽ അജയ് ദേവഗണുമാണ് പ്രാധാന കഥാപാത്രത്തെ ആവതരിപ്പിച്ചത്. ഹിന്ദിയിൽ ദൃശം രണ്ടാം ഭാഗത്തിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. ചിത്രത്തിനു ബോക്സ് ഓഫീസിലും മികച്ച ചലനം സൃഷ്ടിക്കാൻ കഴിഞ്ഞു.
ഇതിനിടെ ദൃശ്യം മൂന്നിനെ കുറിച്ചുള്ള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. നല്ല ആശയം കിട്ടിയാൽ ദൃശ്യം-3 ചെയ്യുമെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു.
A new trend! #PanoramaStudiosInternational acquires the remake rights of iconic Malayalam @Mohanlal – #JeethuJoseph #Drishyam1 & #Drishyam2 in all non-Indian languages. @ajaydevgn’s #Drishyam2 in Hindi was also a huge success. Now planning remake in Hollywood, Chinese etc. pic.twitter.com/Ij6JyuDJJL
— Sreedhar Pillai (@sri50) February 8, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.