എടിഎമ്മിൽ നിക്ഷേപിക്കാനെത്തിച്ച പണവുമായി മുങ്ങി; യുവാവിനായി തിരച്ചിൽ ആരംഭിച്ച് പോലീസ്

ബെംഗളൂരു: എടിഎം മെഷീനുകളിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ 1.03 കോടി രൂപയുമായി മുങ്ങിയ പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
നഗരത്തിലെ ചിന്നമ്മ ലേഔട്ടിൽ താമസിക്കുന്ന ഉത്തര കന്നഡ സ്വദേശി രാജേഷ് മെസ്റ്റയാണ് പണവുമായി മുങ്ങിയത്.
ബാങ്കുകളിൽനിന്ന് പണം സ്വീകരിച്ച് എടിഎമ്മിൽ നിക്ഷേപിക്കാൻ കരാറെടുത്തിട്ടുള്ള സെക്യുർ വാല്യു ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ ഏജൻസിയുടെ ജീവനക്കാരനാണ് രാജേഷ്. കഴിഞ്ഞ ഡിസംബർ 28-ന് ബി.ടി.എം. ലേഔട്ട്, കോറമംഗല, ബന്നാർഘട്ട റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ പണം നിക്ഷേപിക്കാൻ രാജേഷിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, നിക്ഷേപിക്കാൻ കൊണ്ടുവന്നതിൽ നിന്ന് 1.03 കോടി രൂപ ഇയാൾ മോഷ്ടിച്ചു. തുടർന്ന് ഫെബ്രുവരി ഒന്നു മുതൽ രാജേഷ് ഓഫീസിൽ വരാതാവുകയും ഫോൺ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തതിനാൽ മറ്റു ജീവനക്കാർക്ക് സംശയം തോന്നി.
ഇതേത്തുടർന്ന് എടിഎമ്മുകളിൽ നിക്ഷേപിച്ച പണത്തിന്റെ കണക്ക് നോക്കിയപ്പോൾ 1.03 കോടി രൂപ നിക്ഷേപിച്ചിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് രാജേഷിനെതിരേ സ്വകാര്യ ഏജൻസി ഡെപ്യൂട്ടി ഡയറക്ടർ മടിവാള പോലീസിൽ പരാതി നൽകുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.