പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ജാക്കറ്റ്; ശ്രദ്ധേയനായി പ്രധാനമന്ത്രി

ബെംഗളൂരു: ഉപേക്ഷിച്ചുകളഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടുണ്ടാക്കിയ വ്യത്യസ്തമാർന്ന ജാക്കറ്റ് ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
റീ-സൈക്കിൾ ചെയ്ത പിഇടി കുപ്പികൾ ഉപയോഗിച്ച നിർമ്മിച്ച ജാക്കറ്റാണിത്. ബെംഗളൂരുവിൽ നടന്ന ഇന്ത്യാ എനർജി വീക്കിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ഈ ജാക്കറ്റ് പ്രധാനമന്ത്രിക്ക് കൈമാറിയത്. എണ്ണ നിർമ്മാണ തൊഴിലാളികളും സായുധ സേനയിലെ ഉദ്യോഗസ്ഥരും ഉൾപ്പെടെ രാജ്യത്ത് നിരവധി പേർക്ക് ഉപയോഗിക്കാനായി ഇത്തരത്തിലുള്ള വസ്ത്രങ്ങൾ നിർമ്മിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിനായി പത്ത് കോടിയിലധികം പിഇടി ബോട്ടിലുകളാണ് റീ-സൈക്കിൾ ചെയ്യുക. ഇത്തരത്തിൽ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് നിർമ്മിച്ച ജാക്കറ്റ് അണിഞ്ഞുകൊണ്ട് രാജ്യത്തെ ജനങ്ങൾക്ക് ഹരിത സന്ദേശം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
19,700 കോടി രൂപയുടെ ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ അടുത്തിടെ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. ഇത് പരിസ്ഥിതിയിൽ കാർബൺ പുറന്തള്ളുന്നത് കുറയ്‌ക്കാൻ സഹായിക്കുകയും ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും സഹായിക്കും. ഇത്തരത്തിലുള്ള കൂടുതൽ പദ്ധതികൾ സമീപഭാവിയിൽ ആവിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.