Follow the News Bengaluru channel on WhatsApp

തുര്‍ക്കി- സിറിയ ഭൂചലനം; മരണം 8000 കടന്നു, പതിനായിരങ്ങള്‍ ഇനിയും കുടുങ്ങിക്കിടക്കുന്നു

അതിശക്തമായ ഭൂചലനങ്ങളെ തുടര്‍ന്ന് തുര്‍ക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 8000 കടന്നു. തകർന്ന കെട്ടിടങ്ങള്‍ക്കിടയിലായി പതിനായിരത്തോളം പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഭൂചലനം നാശം വിതച്ച മേഖലകളിൽ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ക​​​​​​​​​ടു​​​​​​​​​ത്ത ശൈ​​​​​​​​​ത്യ​​​​​​​​​വും മ​​​​​​​​​ഞ്ഞു​​​​​​​​​വീ​​​​​​​​​ഴ്ച​​​​​​​​​യും തു​​​​​​​​​ട​​​​​​​​​ർഭൂ​​​​​​​​​ച​​​​​​​​​ല​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ളും ര​​​​​​​​​ക്ഷാ​​​​​​​​​ദൗ​​​​​​​​​ത്യം ഏ​​​​റെ ദു​​​​​​​​​ഷ്ക​​​​​​​​​ര​​​​​​​​​മാ​​​​​​​​​ക്കി​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണ്. തുര്‍ക്കിയില്‍ 5,894 പേർ മരിച്ചതായാണ് സ്ഥിരീകരിച്ചത്. 34,810- ഓളം പേർ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സി.എൻ.എൻ. റിപ്പോർട്ട് ചെയ്തു.

സിറിയന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള അലെപ്പോ, ലതാകിയ, ഹമ, ഇദ്‌ലിബ്, തര്‍തൂസ് പ്രവിശ്യകളില്‍ 812 പേര്‍ മരിക്കുകയും 1,449 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വിമത മേഖലയില്‍ 1,120 പേര്‍ മരിക്കുകയും 2500 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഭൂകമ്പത്തെ തുടര്‍ന്ന് തുര്‍ക്കിയിലെ ഇസ്‌കെന്ദെരുന്‍ തുറമുഖത്തുണ്ടായ അഗ്നിബാധ അണച്ചിട്ടുണ്ട്. നൂറുകണക്കിന് കണ്ടെയ്‌നറുകള്‍ക്ക് തീപിടിച്ചിരുന്നു. തുര്‍ക്കിയിലെ ഗാസിയാന്‍തേപിലാണ് തിങ്കളാഴ്ച ഇരട്ട ഭൂചലനങ്ങളുണ്ടായത്. 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ചലനത്തിന് മണിക്കൂറുകള്‍ക്കകം 7.5 തീവ്രതയില്‍ മറ്റൊരു ചലനവുമുണ്ടായി.

11 വർഷമായി തുടരുന്ന ആഭ്യന്തര കലാപത്തിൽ തകർന്ന സിറിയക്ക് കനത്ത ആഘാതമായിരിക്കുകയാണ് ഭൂകമ്പം. വടക്കുപടിഞ്ഞാറൻ സിറിയ, ഭൂകമ്പത്തിൽ തകർന്നടിഞ്ഞു. സർക്കാരിനൊപ്പം ഖുർദിഷ് സേനയ്ക്കും മറ്റ് വിമത സംഘങ്ങൾക്കും നിയന്ത്രണമുള്ള വടക്കൻ സിറിയക്ക് ഭൂകമ്പം ഉണ്ടാക്കിയ ആഘാതം താങ്ങാനാകാത്തതാണ്.

സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അലെപ്പോയിലും ഇദ്‌ലിബിലും വലിയ നാശം ഉണ്ടായി. ഒട്ടേറെ കെട്ടിടങ്ങൾ നിലംപൊത്തിയെന്നും ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ആണ് രക്ഷാപ്രവർത്തകർ പറഞ്ഞതായി അന്താരാഷ്ട്രാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേ സമയം രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയിൽ നിന്ന് നാല് വിമാനങ്ങൾ തുർക്കിയിലേക്ക് അയച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ മെഡിക്കൽ കിറ്റുകളടക്കമുള്ളവയാണ് ഇന്ത്യയിൽ നിന്ന് അയച്ചത്. സംഘം തുർക്കിയിൽ എത്തിയതായി വിദേശകാര്യ വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കർ ട്വീറ്ററിലൂടെ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.