തുർക്കി ഭൂകമ്പത്തിൽ കാണാതായവരിൽ ബെംഗളൂരു സ്വദേശിയും

ബെംഗളൂരു: തുർക്കിയിൽ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ കാണാതായവരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇയാൾ ബെംഗളൂരു സ്വദേശിയാണെന്നാണ് വിവരം.
ബിസിനസ് ആവശ്യങ്ങൾക്കായി തുർക്കിയിൽ എത്തിയ ബെംഗളൂരു സ്വദേശിയെയാണ് കാണാതായത്. തുർക്കിയിലെ അദാനയിൽ ഇതിനോടകം ഇന്ത്യൻ എംബസി കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. 10 ഇന്ത്യക്കാർ ദുരിതബാധിത പ്രദേശങ്ങളിലെ വിദൂര ഭാഗങ്ങളിലായുണ്ടെന്നും എന്നാൽ ഇവർ സുരക്ഷിതരാണെന്നും കേന്ദ്രം അറിയിച്ചു. എന്നാൽ തുർക്കിയിലെ മാലാത്യയിലെത്തിയ ബെംഗളൂരു സ്വദേശിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
തുർക്കി അധികൃതരും ഇന്ത്യൻ എംബസി ടീമും തമ്മിലുള്ള പ്രവർത്തനത്തിൽ സഹകരിക്കാനും സഹായിക്കാനും നാല് എംഇഎ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നു എംബസി സെക്രട്ടറി വെസ്റ്റ് സഞ്ജയ് വർമ പറഞ്ഞു.
തുർക്കിയിൽ 3,000 ഇന്ത്യൻ പൗരന്മാരുണ്ട്. ഇവരിൽ ഏകദേശം 1,850 പേർ ഇസ്താംബൂളിലും പരിസരത്തും അങ്കാറയിൽ 250 പേരുമാണ് താമസിക്കുന്നത്.
Under #OperationDost, India is sending search and rescue teams, a field hospital, materials, medicines and equipment to Türkiye and Syria.
This is an ongoing operation and we would be posting updates. pic.twitter.com/7YnF0XXzMx
— Dr. S. Jaishankar (@DrSJaishankar) February 8, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
