Follow the News Bengaluru channel on WhatsApp

മുൻ ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ. ഇഗ്നേഷ്യസ് പോൾ പിന്റോ അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരു അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് ഡോ. ഇഗ്നേഷ്യസ് പോൾ പിന്റോ അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ബെംഗളൂരു റിച്ച്മണ്ട് ടൗണിലെ ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ദ പുവർ സീനിയർ സിറ്റിസൺസ് ഹോമിലായിരുന്നു അന്ത്യം. 98 വയസായിരുന്നു. 70 വർഷത്തിലധികം പുരോഹിതനായും ഇതിൽ 34 വർഷം ബിഷപ്പായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാളിൽ 1925 മേയ് 18-നായിരുന്നു ജനനം. 1952 ഓഗസ്റ്റ് 24-ന് പൗരോഹിത്യത്തിൽ പ്രവേശിച്ചു. 1953-ൽ മരിയാപുര മൗണ്ട് കാർമൽ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി. തുടർന്ന് ബെംഗളൂരു രൂപതാ സെക്രട്ടറിയായും സെയ്ന്റ് മേരീസ് സെമിനാരിയിൽ പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 1954 മുതൽ 56 വരെ കോലാർ ചാമ്പ്യൻ റീഫിലെ വിക്ടോറിയ പള്ളിയിൽ അസിസ്റ്റന്റ്‌ വികാരിയായി. 1957 മുതൽ 60 വരെ മദ്രാസിൽ എച്ച്.ആർ. പഠനം നടത്തി. 1960-ൽ അതിരൂപതാ ചാൻസലറായി. 1986മുതൽ 1988വരെ വികാരി ജനറലായി. 1988 നവംബർ 14-ന് അദ്ദേഹത്തെ ശിവമോഗ ബിഷപ്പായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ നിയമിച്ചു. 1998 നവംബർ 25-ന് ബെംഗളൂരു അതിരൂപത ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു. 2004 ജൂലായ് 22-ന് വിരമിച്ചു. 2012 ഓഗസ്റ്റ് 24-ന് അദ്ദേഹത്തിന്റെ പൗരോഹിത്യ വജ്രജൂബിലി ആഘോഷിച്ചിരുന്നു.

ഡോ. ഇഗ്നേഷ്യസ് പോൾ പിന്റോയുടെ നിര്യാണത്തിൽ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ അനുശോചിച്ചു. ‌സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ പത്തിന് ഫ്രെയ്‌സർ ടൗണിലെ സെയ്ന്റ് ഫ്രാൻസിസ് സേവിയർ കത്തീഡ്രലിൽ നടക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.