കർണാടകയിൽ തെരഞ്ഞെടുപ്പ് ടിപ്പു സുൽത്താന്റെയും സവർക്കറുടെയും ആശയങ്ങൾ തമ്മിൽ; നളിൻ കുമാർ കട്ടീൽ

ബെംഗളൂരു: കർണാടകയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ടിപ്പു സുൽത്താന്റെയും സവർക്കറുടെയും ആശയങ്ങൾ തമ്മിലുള്ളതാകുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. ടിപ്പുവിനെ പിന്തുണയ്ക്കുന്ന സിദ്ധരാമയ്യയ്ക്ക് താനുമായി തുറന്ന സംവാദം നടത്താൻ ധൈര്യമുണ്ടാകണമെന്നും കട്ടീൽ പറഞ്ഞു.
ടിപ്പു സുൽത്താനും അദ്ദേഹത്തിന്‍റെ ജയന്തിയും കർണാടകത്തിൽ എന്നും ചൂടുള്ള വിവാദ വിഷയങ്ങളാണ്. അടുത്തിടെ ടിപ്പുസുൽത്താന്‍റെ പേരിൽ ബിജെപിയും കോൺഗ്രസും തമ്മിൽ നിരവധി തർക്കങ്ങൾ ഉടലെടുത്തിരുന്നു. 2013-ൽ ടിപ്പു ജയന്തി ആഘോഷിക്കുമെന്ന് സിദ്ധരാമയ്യ സർക്കാർ പ്രഖ്യാപിച്ചതാണ് സംസ്ഥാനത്ത് വിവാദങ്ങൾക്ക് തുടക്കമായത്. മലബാറിലടക്കം ടിപ്പു നടത്തിയ പടയോട്ടങ്ങളിൽ ഹിന്ദുക്കൾ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. 2019-ൽ അധികാരത്തിൽ വന്നതോടെ ടിപ്പു ജയന്തി ഇനി ആഘോഷിക്കില്ലെന്ന് മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചിരുന്നു
ടിപ്പുവിന്‍റെ വേഷത്തിൽ സിദ്ധരാമയ്യ നിൽക്കുന്ന ഒരു ആക്ഷേപഹാസ്യപുസ്തകം പുറത്തിറക്കാനുള്ള ബിജെപിയുടെ നീക്കം നേരത്തേ കോടതി സ്റ്റേ ചെയ്തിരുന്നു. സിദ്ധരാമയ്യക്കെതിരെ അപകീർത്തി പരാമർശങ്ങളുണ്ടെന്ന് കാട്ടി മകൻ യതീന്ദ്ര നൽകിയ ഹർജിയിലായിരുന്നു സ്റ്റേ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
