വന്ദേഭാരത് എക്‌സ്പ്രസിലെ പുതിയ ഭക്ഷണ മെനു പുറത്തുവിട്ട് റെയില്‍വേ മന്ത്രാലയം

ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളിലെ പുതിയ ഭക്ഷണ മെനു പുറത്തുവിട്ട് കേന്ദ്ര റെയില്‍വേ മന്ത്രാലയം. സസ്യാഹാരവും സസ്യേതര ഭക്ഷണങ്ങള്‍ക്കുമൊപ്പം തനത് മഹാരാഷ്‌ട്രാ പലഹാരങ്ങളും ഉള്‍പ്പെടുന്നതാണ് ഭക്ഷണ മെനു.
വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ സഞ്ചരിക്കുന്ന ഏറ്റവും പുതിയ രണ്ട് റൂട്ടുകളിലാണ് ഈ ഭക്ഷണമെനു ലഭിക്കുക.
മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍സില്‍ നിന്ന് സോലാപൂര്‍, ഷിര്‍ദി സായി നഗര്‍ റൂട്ടുകളിലാണ് ഇവ ആരംഭിക്കുന്നത്. ഫെബ്രുവരി 10-ന് ഈ രണ്ട് ട്രെയിനുകളുടെയും സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. ഈ രണ്ട് ട്രെയിനുകളും ഈ റൂട്ടിലെ യാത്രാസൗകര്യം എളുപ്പമാക്കും. മാത്രമല്ല, വന്ദേഭാരത് ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോള്‍ ഭക്ഷണം കഴിക്കുന്നതിന്റെ അനുഭവം മികച്ചതും ഗുണമേന്മയുളളതുമായി മാറുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രഭാതഭക്ഷണ മെനുവിലെ വിഭവങ്ങളില്‍ ജോവര്‍ ഭക്രി, സാബുദാന നിലക്കടല ഖിച്ചി, ബേസന്‍ പോള എന്നിവയ്‌ക്കൊപ്പം ഷെംഗ്ദാന ചിവഡ, സോര്‍ഗം, ഭഡാങ് എന്നിവ ഉള്‍പ്പെടുന്നുണ്ട്. അതേസമയം, അത്താഴ ഇനങ്ങളില്‍ മട്ടര്‍ പലാവ്, ഭകര്‍, നിലക്കടല പലാവ്, ആംതി, ദന്യാച്ചി ഉസല്‍, ജുങ്ക, സൗജി ചിക്കന്‍, ചിക്കന്‍ തംദ റസ്സ, ചിക്കന്‍ കോലാപുരി എന്നിവയാണ് ഉൾപ്പെടുന്നത്.
വൈകുന്നേരത്തെ ലഘുഭക്ഷണങ്ങളില്‍ കൊത്തിംബീര്‍ വാടി, താലിപീഠം, സബുദാന വട, ഷെഗാവ് കച്ചോരി, മള്‍ട്ടിഗ്രെയ്ന്‍ ഭഡംഗ്, ഭകര്‍വാടി എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ ഇനങ്ങളെ കൂടാതെ, ചെറു ധാന്യങ്ങള്‍ കൊണ്ടുള്ള വിഭവങ്ങളും ഈ ട്രെയിനുകളുടെ മെനുവില്‍ ഉള്‍പെടുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
