വിവാദങ്ങള്‍ നിലനില്‍ക്കെ ‘പത്താനെ’ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സംഘപരിവാര്‍ അതിക്രമങ്ങള്‍ക്കിടെ ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ സിനിമയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഠാന്‍ സിനിമയിലെ ദീപിക പദുകോണിന്റെ ബിക്കിനിയുടെ നിറം കാവിയായത് സംഘപരിവാര്‍ വലിയ വിവാദമാക്കിയിരുന്നു. പഠാന്‍ സിനിമ ആരും കാണരുതെന്ന് സംഘപരിവാര്‍ ആഹ്വാനം ചെയ്തു. ബിജെപിയുടെ പ്രമുഖ നേതാക്കളില്‍ പലരും പഠാന്‍ സിനിമ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. അതിനിടെ ബോക്‌സ് ഓഫീസ് തകര്‍ത്ത് പഠാന്‍ പടയോട്ടം തുടരുകയാണ്. ഇതിനകം 850 കോടി രൂപയിലധികം വാരിക്കൂട്ടി പഠാന്‍.
ശ്രീനഗറിലെ ഐനോക്സ് റാം മുന്‍ഷി ബാഗില്‍ പത്താന്‍റെ ഹൗസ്ഫുള്‍ ഷോയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. പതിറ്റാണ്ടുകള്‍ക്ക് ശേഷം ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്ഫുള്‍ ആയെന്നും മോദി പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്സഭയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം പത്താന്‍റെ വിജയത്തെക്കുറിച്ച് പ്രശംസിച്ചത്. പത്താനെതിരായ ബഹിഷ്കരണ ആഹ്വാനങ്ങളോടും പ്രതിഷേധങ്ങളോടും പ്രധാനമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. ബോളിവുഡ് താരങ്ങളെ കുറിച്ച് അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് അന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
പഠാനെതിരെ ഉയര്‍ന്ന വിവാദത്തെ തുടര്‍ന്ന് സിനിമയിലെ പല ഭാഗങ്ങളും നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സിനിമയില്‍ ആവശ്യമായ എഡിറ്റിംഗ് വരുത്തിയ ശേഷമായിരുന്നു റിലീസ്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായി പഠാന്‍ മാറുകയും ചെയ്തു. സംഘപരിവാറിന്റെ മുഖത്തേല്‍ക്കുന്ന അടി കൂടിയായി പഠാന്‍ സിനിമയുടെ വിജയം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.