സർക്കാർ സ്കൂളിൽ ബിജെപി പോസ്റ്ററുകൾ പതിപ്പിച്ചു; പ്രതിഷേധിച്ച് പ്രതിപക്ഷം

ബെംഗളൂരു: കർണാടകയിൽ മൈസൂരുവിലെ നഞ്ചൻകോട് താലൂക്കിലുള്ള മുലൂർ സർക്കാർ ഹയർ പ്രൈമറി സ്കൂളിന്റെ ചുമരിൽ ഭരണ പാർട്ടിയായ ബിജെപിയുടെ പോസ്റ്റർ പതിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്.
മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പയുടെ ചിത്രമാണ് താമര ചിഹ്നം സഹിതം പോസ്റ്ററിലുള്ളത്. ബിജെപിയുടെ പ്രതീക്ഷ എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പം പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആരാണ് പോസ്റ്റർ പതിച്ചതെന്ന് വ്യക്തമല്ല.
പോസ്റ്ററിനെതിരേ ശക്തമായ എതിർപ്പ് കോൺഗ്രസ് പ്രകടിപ്പിച്ചു.
സർക്കാർ സ്കൂളിൽ രാഷ്ട്രീയപ്പാർട്ടിയുടെ പോസ്റ്റർ പതിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് മഹേന്ദ്ര കുറ്റപ്പെടുത്തി. സർക്കാർ സ്കൂളിൽപോലും സർക്കാർ രാഷ്ട്രീയം കളിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിന്റെ മതിലിൽ പാർട്ടികളുടെ പോസ്റ്ററുകൾ പതിക്കുന്നത് നിയമവിരുദ്ധമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്താകുന്ന സ്കൂളാണിതെന്നാണ് വിവരം. എന്നാൽ വിഷയത്തിൽ ഷയത്തിൽ ബിജെപി നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.