ഓടുന്ന ബൈക്കിൽ ഇരുന്ന് ചുംബനം; കമിതാക്കള്‍ക്കെതിരെ കേസ്

ഗതാഗത നിയമം ലംഘിച്ച്, ഓടുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ ഇരുന്ന് പരസ്പരം ചുംബിച്ച കമിതാക്കള്‍ക്കെതിരെ കേസ്. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. അതിവേഗം പായുന്ന ബൈക്കില്‍ കമിതാക്കള്‍ ചുംബിക്കുന്ന രംഗമാണ് സോഷ്യല്‍ മീഡിയയിലടക്കം വൈറലായത്. കമിതാക്കള്‍ അജ്മീറില്‍ നിന്ന് പുഷ്‌കറിലേക്ക് പോകും വഴിയാണ് സംഭവം. സമൂഹമാധ്യമങ്ങളില്‍ ദൃശൃങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ അജ്മീറിലെ ക്രിസ്ത്യന്‍ ഗഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
अजमेर के पुष्कर रोड पर बाइक पर आशिकी, वीडियो वायरल#ajmer #ajmerviralvideo @AjmerpoliceR pic.twitter.com/aQCiumXilZ
— Jyoti Sharma (@JyotiSh61024918) February 7, 2023
പിന്നീട് ബൈക്ക് കണ്ടെത്തുകയും യുവാവിനെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. അജ്മീറിലെ തന്നെ ഫായ് സാഗര്‍ റോഡിലെ താമസക്കാരനായ സാഹലിനെയാണ് പോലീസ് കസ്റ്റടിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ യുവാവ് പെണ്‍കുട്ടിയെപ്പറ്റി വിവരം നല്‍കി. പിന്നീട് യുവതിയെയും പോലീസ് ചോദ്യം ചെയ്തു. IPC സെക്ഷന്‍ 336, 279, 294 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.