കേരള സമാജം മല്ലേശ്വരം സോൺ ഡയാലിസിസ് യൂണിറ്റിന് തുടക്കം

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോൺ ആരംഭിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്‌ഘാടനം കൃഷ്ണ ബൈരെ ഗൗഡ എംഎൽഎ നിർവഹിച്ചു. സോൺ ചെയർമാൻ എം രാജഗോപാൽ അധ്യക്ഷത വഹിച്ചു.
സഹകാർനഗർ മെഡ് സ്റ്റാർ ആസ്പത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മെഡ് സ്റ്റാർ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.നരേന്ദ്ര കുമാർ, ടി വി സുധീർ മോഹൻ, കെ എൻ മഞ്ജുനാഥ്, കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്‍ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, വൈസ് പ്രസിഡന്റ് പി കെ സുധീഷ്, ജോയിന്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി വിനേഷ് കെ, കൾച്ചറൽ സെക്രട്ടറി വി എൽ ജോസഫ്, കെഎൻഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, ട്രഷറർ ഷിബു കെ എസ്, സോൺ നേതാക്കളായ പോൾ പീറ്റർ, വിജയലക്ഷ്‌മി, ഉണ്ണികൃഷ്ണൻ, ഹനീഫ്, രാധാകൃഷ്ണൻ, സജി പുലിക്കോട്ടിൽ, രാജശേഖരൻ, ശ്രീകുമാർ, സുധ സുധീർ, സംഗീത തുടങ്ങിയവർ സംബന്ധിച്ചു.
നിർധനരായ വൃക്കരോഗികൾക്കു സൗജന്യ നിരക്കിൽ ഡയാലിസിസ് ലഭ്യമാക്കുന്ന 6 ആമത്തെ ഡയാലിസിസ് യൂണിറ്റിനാണ് തുടക്കമായത്. കമ്മനഹള്ളി സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ, കെ ആർ പുരം ശ്രീ ലക്ഷ്മി ഹോസ്പിറ്റൽ, ടി സി പാളയ ജ്യോത്സ്ന ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് നിലവിൽ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നതെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 99166 74387, 99725 99246
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
