കെകെആർടിസി റിക്രൂട്ട്മെന്റ്; ഭാരം കൂട്ടാന്‍ അടിവസ്‌ത്രത്തില്‍ ഇരുമ്പ് കട്ട ഒളിപ്പിച്ച് ഉദ്യോഗാർഥികൾ

ബെംഗളൂരു: കെകെആര്‍ടിസി (കല്യാൺ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍) നിയമനവുമായി ബന്ധപ്പെട്ട് കലബുർഗിയില്‍ നടന്ന ശാരീരിക പരീക്ഷയ്ക്കിടെ ഭാരം കൂട്ടാന്‍ അടിവസ്‌ത്രത്തില്‍ ഇരുമ്പ് കട്ട ഒളിപ്പിച്ചും ശരീരത്തില്‍ ഇരുമ്പ് ഘടിപ്പിച്ചും ഉദ്യോഗാര്‍ഥികള്‍. ഇന്ന് നടന്ന പരീക്ഷയിലാണ് ഉദ്യോഗാര്‍ഥികളുടെ നിയമ വിരുദ്ധ നീക്കം.
റിക്രൂട്ട്‌മെന്‍റിന് നിര്‍ദേശിക്കപ്പെട്ട നിശ്ചിത ശരീര ഭാരം ഇല്ലാത്ത നാല് ഉദ്യോഗാര്‍ഥികളാണ് കൃത്രിമമായി തൂക്കം വര്‍ധിപ്പിച്ച് ബോര്‍ഡിനെ കബളിപ്പിക്കാന്‍ ശ്രമിച്ചത്. കെകെആര്‍ടിസി ഡ്രൈവര്‍ കം മാനേജര്‍ തസ്‌തികയിലേക്കുള്ള ശാരീരിക പരിശോധനക്കിടെയാണ് സംഭവം. 55 കിലോ ശരീരഭാരമാണ് ബോര്‍ഡ് നിര്‍ദേശിച്ചത്.
1,619 ഒഴിവുകളുള്ള തസ്‌തികയിലേക്ക് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 38,000 ഉദ്യോഗാര്‍ഥികളാണ് അപേക്ഷ നല്‍കിയത്.
അഞ്ച് കിലോയുടെ രണ്ട് ഇരുമ്പു കട്ടകള്‍ അടിവസ്‌ത്രത്തില്‍ പ്രത്യേക രീതിയില്‍ തുന്നിച്ചേര്‍ത്താണ് ഒരു ഉദ്യോഗാര്‍ഥി പരീക്ഷക്ക് എത്തിയത്. മറ്റൊരാള്‍ ഇരുമ്പ് ചെയിന്‍, ബെല്‍റ്റ് പോലെ അരയില്‍ കെട്ടിവച്ചിരുന്നു. ഒരാള്‍ കാലില്‍ പ്രത്യേക രീതിയിലുള്ള ഇരുമ്പ് ചങ്ങല ധരിച്ചാണ് എത്തിയത്. നാലാമനാകട്ടെ ഇരുമ്പ് കട്ടകള്‍ ഷര്‍ട്ടിന്‍റെ ഇരു ഭാഗങ്ങളിലും തുന്നിച്ചേര്‍ത്താണ് പരീക്ഷക്ക് ഹാജരായത്.
ഒറ്റ നോട്ടത്തില്‍ സംശയം ഉണ്ടാകാത്ത രീതിയിലായിരുന്നു സംഘം ഇരുമ്പ് ശരീരത്തില്‍ ഒളിപ്പിച്ചത്. ശാരീരിക പരിശോധ കര്‍ശനമായ രീതിയില്‍ നടത്തിയതാണ് നാല് പേരും പിടിക്കപ്പെടാന്‍ കാരണമായത്. പിടിക്കപ്പെട്ട ഉദ്യോഗാര്‍ഥികളെ റിക്രൂട്ട്‌മെന്‍റ് സെലക്ഷന്‍റെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി കെകെആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഇനിമുതല്‍ നാലു യുവാക്കള്‍ക്കും കെകെആര്‍ടിസി നടത്തുന്ന റിക്രൂട്ട്‌മെന്‍റ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിയില്ല.
2022ലെ പിഎസ്‌ഐ റിക്രൂട്ട്മെന്‍റ് പരീക്ഷ നടക്കവെ സമാന രീതിയിലുള്ള തട്ടിപ്പ് പുറത്തുവന്നിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.