Follow the News Bengaluru channel on WhatsApp

അനധികൃത ബാനറുകൾ; റിപ്പോർട്ട്‌ സമർപ്പിക്കാൻ സമയപരിധി നിശ്ചയിച്ച് കോടതി

ബെംഗളൂരു: ബെംഗളൂരു നഗരത്തിലുടനീളമുള്ള അനധികൃത ഹോർഡിംഗുകൾക്കും ബാനറുകൾക്കും എതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് മാർച്ച് ആറിന് മുമ്പ് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ ബിബിഎംപി, ബിഡിഎ എന്നിവരോടും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതി ഉത്തരവിട്ടു.

ബെംഗളൂരു സ്വദേശിയായ മയിഗെ ഗൗഡ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെയും ജസ്റ്റിസ് അശോക് എസ് കിനഗിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. നഗരത്തിലുടനീളം നിരവധി അനധികൃത ഹോർഡിംഗുകൾ സ്ഥാപിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടുകയും അവയിൽ ചിലതിന്റെ ഫോട്ടോകൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.

ഇത്തരത്തിലുള്ള ചില ഹോർഡിംഗുകൾ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നതായി കോടതി നിരീക്ഷിച്ചു. ബാനറുകൾ നീക്കം ചെയ്യണമെന്ന് നേരത്തെയും ബിബിഎംപിയോട് കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് നഗരത്തിലെ ചില ബാനറുകൾ ബിബിഎംപി ഉദ്യോഗസ്ഥർ നീക്കം ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീണ്ടും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ബാനറുകൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് കോടതി പുതുതായി റിപ്പോർട്ട്‌ ആവശ്യപ്പെട്ടത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.