യുകെജി വിദ്യാർഥിയെ പരാജയപ്പെടുത്തി; വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളിൽ ആറ് വയസ്സുള്ള യുകെജി വിദ്യാർഥിയെ പരാജയപ്പെട്ടതായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ സ്കൂളിനോട് വിശദീകരണം തേടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്.
കുട്ടിയോടുള്ള വിവേകശൂന്യമായ സമീപനത്തിന് സ്‌കൂൾ മാനേജ്‌മെന്റിനെതിരെ രക്ഷിതാക്കളും വിദ്യാഭ്യാസ വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്.
ബെംഗളൂരുവിലെ ആനേക്കൽ ടൗണിലെ ദീപഹള്ളിയിലുള്ള സെന്റ് ജോസഫ് ചാമിനേഡ് അക്കാദമിയിലാണ് സംഭവം. യുകെജി വിദ്യാർഥിയായ നന്ദിനി എന്ന പെൺകുട്ടിക്ക് നൽകിയ മാർക്ക് കാർഡിൽ കുട്ടി പരീക്ഷകളിൽ തോറ്റതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വിഷയത്തിൽ 40ൽ അഞ്ച് മാർക്ക് മാത്രമാണ് കുട്ടി നേടിയതെന്നും കാർഡിൽ രേഖപെടുത്തിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ പരീക്ഷകളിൽ തോൽപിക്കാൻ പാടില്ലെന്ന് നിയമമുണ്ട്. മാത്രമല്ല എൽകെജി, യുകെജി ക്ലാസുകളിലെ കുട്ടികൾക്ക് മത്സരപരീക്ഷകൾ നടത്തരുതെന്നും നിയമമുണ്ട്.
സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംഎൽഎയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എസ്.സുരേഷ് കുമാർ രംഗത്തെത്തി. ആറുവയസ്സുള്ള കുട്ടിയുടെ ഫലം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും അത് കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു
എന്നാൽ ആരും പരാജയപ്പെട്ടതായി സ്ഥാപനം പ്രഖ്യാപിച്ചിട്ടില്ലെന്ന് സ്‌കൂൾ മാനേജ്‌മെന്റ് വ്യക്തമാക്കി. മാർക്ക് കാർഡ് ഒരു യൂണിറ്റ് ടെസ്റ്റുമായി ബന്ധപ്പെട്ടതായിരുന്നു. പരീക്ഷാഫലത്തിനായി സ്കൂൾ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്. ഇതിൽ പാസ് മാർക്കും പരാജയ മാർക്കും നിശ്ചയിച്ചിട്ടുണ്ട്. വിഷയം രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയും തിരുത്തലുകൾക്കായി സോഫ്റ്റ്‌വെയർ കമ്പനിയുമായി ചർച്ച നടത്തുകയും ചെയ്തിട്ടുണ്ടെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
സംഭവത്തിൽ വിശദീകരണം തേടി ആനേക്കൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ജയലക്ഷ്മി സ്‌കൂളിന് നോട്ടീസ് നൽകി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.