പിഴ കുടിശ്ശികയിൽ ഇളവ്; ആറ് ദിവസത്തിനുള്ളിൽ 51 കോടി രൂപ ലഭിച്ചതായി ട്രാഫിക് പോലീസ്

ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാനുള്ളവർക്ക് 50 ശതമാനം ഇളവ് നൽകുമെന്ന് പ്രഖ്യാപിച്ചതിന്റെ ആറ് ദിവസങ്ങൾക്കുള്ളിൽ 51.8 കോടി രൂപ പിഴയിനത്തിൽ ലഭിച്ചിട്ടുണ്ടെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു.
ഇതോടെ 2.23 ലക്ഷം കേസുകൾ തീർപ്പാക്കാൻ കഴിഞ്ഞതായി ട്രാഫിക് പോലീസ് പറഞ്ഞു. പിഴയിനത്തിൽ കുടിശ്ശികയായി കിടക്കുന്ന തുക മുഴുവനായി പിരിച്ചെടുക്കുക, പിഴയൊടുക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ഗതാഗതവകുപ്പ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചത്. പേടിഎമ്മിലൂടെയോ ബെംഗളൂരു വൺ പോർട്ടലിലൂടെയോ ട്രാഫിക് പോലീസിന്റെ പോർട്ടലിലൂടെയോ ആണ് പിഴയടയ്ക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ട്രാഫിക് പോലീസ് സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക സംവിധാനത്തിലൂടെയും പിഴയൊടുക്കാം.
ബെംഗളൂരുവിനുപുറമേ സംസ്ഥാനത്തെ മറ്റിടങ്ങളിലും ഇളവ് പ്രയോജനപ്പെടുത്തി ഒട്ടേറെപ്പേരാണ് പിഴയൊടുക്കി കേസുകൾ അവസാനിപ്പിക്കുന്നത്. 11-വരെയാണ് പിഴയിൽ ഇളവുണ്ടാകുക. തുടർന്ന് ശക്തമായ പരിശോധന നടത്താനാണ് ട്രാഫിക് പോലീസിന്റെ തീരുമാനം. പിഴയടയ്ക്കുന്നതിൽ വീഴ്ചവരുത്തുന്നവർക്കും പുതുതായി നിയമലംഘനം നടത്തുന്നവർക്കുമെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബെംഗളൂരുവിൽമാത്രം 500 കോടിയോളം രൂപ പിഴയിനത്തിൽ ലഭിക്കാനുണ്ടെന്നാണ് ട്രാഫിക് പോലീസിന്റെ കണക്ക്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.