തുർക്കി ഭൂകമ്പം: ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി

തുർക്കി ഭൂകമ്പത്തിൽ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. വിജയകുമാർ (35) എന്ന യുവാവിന്റെ മൃതദേഹമാണ് കിഴക്കൻ അനാതോലിയ പ്രവിശ്യയിലെ മലാത്തിയ നഗരത്തിൽ ഭൂകമ്പത്തിൽ തകർന്ന 24 നിലയുള്ള ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയത്.
രക്ഷാപ്രവർത്തകർ അയച്ചുകൊടുത്ത ഫോട്ടോ പരിശോധിച്ച ശേഷം ബന്ധുക്കൾ മൃതദേഹം വിജയകുമാറിന്റേതാണെന്ന് സ്ഥിരീകരിച്ചതായി അധികൃതർ പറഞ്ഞു. കയ്യിലുള്ള ടാറ്റൂ കണ്ടാണ് ബന്ധുക്കൾ ഇയാളെ തിരിച്ചറിഞ്ഞത്.
ഉത്തരാഖണ്ഡ് സ്വദേശിയായ വിജയകുമാർ ബെംഗളൂരുവിലെ ഓക്‌സിപ്ലാന്റ് ഇന്ത്യ എന്ന കമ്പനിയിൽ എഞ്ചിനീയറായിരുന്നു. ഗ്യാസ് പൈപ്പ്‌ലൈൻ പ്രൊജക്ടിന്റെ ഭാഗമായാണ് ഇയാൾ തുർക്കിയിലെത്തിയത്. ഭൂകമ്പമുണ്ടായ തിങ്കളാഴ്ച മുതൽ ഇയാളെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല.
അവസാർ ഹോട്ടലിൽ ഇയാൾ താമസിച്ച മുറിയിൽനിന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പാസ്‌പോർട്ടും ബാഗും കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്താത്തതിനാൽ കുമാർ രക്ഷപ്പെട്ടിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. അതിനിടയിലാണ് ശനിയാഴ്ച രാവിലെ തകർന്നൂവീണ കെട്ടിടത്തിന്റെ സ്ലാബിനടിയിൽനിന്ന് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
