അമ്മ പ്രാധാന്യം നല്‍കിയത് മറ്റൊരു ബന്ധത്തിന്; കുട്ടിയെ അച്ഛനൊപ്പം വിട്ടത് ശരിവെച്ച് കോടതി

ബെംഗളൂരു: കുട്ടിയുടെ സംരക്ഷണാവകാശം സംബന്ധിച്ച് ദമ്പതിമാർ തമ്മിലുള്ള തർക്കത്തിൽ ബെംഗളൂരുവിലെ കുടുംബകോടതി ഉത്തരവ് ശരിവെച്ച് കർണാടക ഹൈക്കോടതി. അമ്മയ്ക്ക് മറ്റൊരാളുമായുള്ള ബന്ധം കാരണം കുഞ്ഞിനെ അച്ഛന്റെ സംരക്ഷണയിൽ വിട്ടുള്ള ഉത്തരവാണ് ഹൈക്കോടതി ശരിവെച്ചത്.
മറ്റൊരു ബന്ധത്തിനാണ് അമ്മ കൂടൂതൽ പ്രധാന്യം നൽകിയതെന്നും കുട്ടിയെ അവഗണിച്ചെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അമ്മ കുഞ്ഞിന് യാതൊരു മുൻഗണനയും നൽകിയില്ലെന്ന് തെളിയിക്കാൻ അച്ഛന് കഴിഞ്ഞിട്ടുണ്ട്. അതിനാൽ അമ്മയുടെ അപ്പീൽ ഹർജി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് പോയ അമ്മ, കുട്ടിയെ മാതാപിതാക്കൾക്കൊപ്പം താമസിപ്പിച്ച് വീണ്ടും ബെംഗളൂരുവിലേക്ക് മടങ്ങി പുതിയ പങ്കാളിക്കൊപ്പം താമസം തുടരുകയാണ് ചെയ്തത്. കുട്ടിയുടെ ക്ഷേമത്തെക്കാളേറെ മറ്റൊരാളുമായുള്ള ബന്ധത്തിനാണ് അമ്മ മുൻഗണന നൽകിയത്. ഭർത്താവിനോടും അയാളുടെ മാതാപിതാക്കളോടും മാത്രമല്ല, കൗൺസിലിങ്ങിനിടെ പോലും യുവതി പരുക്കനായാണ് പെരുമാറിയതെന്നും പൊതുഇടത്തിൽ ഭർത്താവുമായി വഴക്കുണ്ടാക്കിയിരുന്നതായും കോടതി പറഞ്ഞു.
വിവാഹമോചിതരായ ഡോക്ടർമാരായ യുവാവും യുവതിയും 2011-ൽ മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ടാണ് വിവാഹിതരായത്. എന്നാൽ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ഭർത്താവ് കുഞ്ഞിന്റെ സംരക്ഷണാവകാശം തേടി കുടുംബ കോടതിയെ സമീപിച്ചു. 2022 മാർച്ചിൽ കുട്ടിയെ അച്ഛന് കൈമാറാൻ കുടുംബകോടതി ഉത്തരവിട്ടു. എന്നാൽ ഇതിനെതിരേ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് കുടുംബകോടതി ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചത്.
അതേസമയം, എല്ലാ ഞായറാഴ്ചയും കുട്ടിയെ കാണാൻ കോടതി അമ്മയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. വിശേഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലും രാവിലെ പത്തുമുതൽ ഒരുമണി വരെ കുഞ്ഞിനൊപ്പം ചിലവഴിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. വേനലവധിക്കാലത്ത് പത്തുദിവസം അമ്മയ്ക്കൊപ്പം താമസിപ്പിക്കാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
