Follow News Bengaluru on Google news

ഐഎസ്എല്ലിൽ പ്ലേ ഓഫിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും

ഐഎസ്എല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും. ബെംഗളൂരു എഫ് സിയാണ് എതിരാളികൾ. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ബെംഗളൂരുവിന്‍റെ തട്ടകത്തിലാണ് മത്സരം.

ചെന്നൈയിൻ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ച ആശ്വാസത്തിലും ആത്മവിശ്വാസത്തിലുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്ക് മുന്നിലെത്തുന്നത്. മുപ്പത്തിയൊന്ന് പോയിന്‍റുമായി മൂന്നാം സ്ഥാനത്തുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല. നോക്കൗട്ടിലേക്ക് ബ്ലാസ്റ്റേഴ്‌സിനൊപ്പം മത്സരിക്കുന്ന ബെംഗളൂരുവിനെ നാളെ തോൽപിച്ചാൽ കാര്യങ്ങൾ എളുപ്പമാവും. ശേഷിക്കുന്ന കളികളില്‍ എടികെ മോഹന്‍ ബഗാൻ, ഹൈദരാബാദ് എഫ്‌സി എന്നിവരെ മഞ്ഞപ്പടയ്ക്ക് ബ്ലാസ്റ്റേഴ്‌സിനു നേരിടാം.

എന്നാൽ പരിക്കേറ്റ മാർകോ ലെസ്കോവിച്ചിന്‍റെ അഭാവം മറികടക്കുകയാണ് ടീമിന്റെ വെല്ലുവിളി. അവസാന അഞ്ച് കളിയും ജയിച്ചുനിൽക്കുന്ന ബെംഗളൂരുവിനെ അവരുടെ തട്ടകത്തിൽ കീഴടക്കുക എളുപ്പമല്ല.

17 കളിയിൽ 25 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ബെംഗളൂരു. ആദ്യ ആറ് സ്ഥാനക്കാരാണ് പ്ലേ ഓഫിലെത്തുക. മുംബൈ സിറ്റിയും ഹൈദരാബാദ് എഫ്‌സിയും മാത്രമേ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുള്ളൂ. ബാക്കി നാല് സ്ഥാനത്തിനായി അഞ്ച് ടീമുകൾ തമ്മിലാണ് പോരാട്ടം. ഇതുവരെ ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും നേർക്കുനേർ വന്നത് 11 കളിയിലെങ്കില്‍ ബിഎഫ്‌‌സി ആറിലും കെബിഎഫ്‌സി മൂന്നിലും ജയിച്ചു. രണ്ട് കളി സമനിലയിൽ പിരിഞ്ഞു.

എതിരാളികൾക്ക് അനുസരിച്ചായിരിക്കം ബ്ലാസ്റ്റേഴ്‌സിന്‍റെ ഗെയിം പ്ലാനെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കി. ബെംഗളൂരുവിനെതിരായ മത്സരം നിർണായകമാണെന്നും ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.