എയ്റോ ഇന്ത്യ; ബെംഗളൂരുവിലെ ചിലയിടങ്ങളിൽ വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തും

ബെംഗളൂരു: ബെംഗളൂരുവിലെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ എയ്റോ ഇന്ത്യ പരിപാടി നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ ചില റോഡുകളിൽ വാഹന ഗതാഗതം നിരോധിക്കും.
ഫെബ്രുവരി 13 മുതൽ 17 വരെ ലോറി, ട്രക്ക്, സ്വകാര്യ ബസുകൾ, തുടങ്ങി വാഹനങ്ങൾ, ഇടത്തരം ചരക്ക് വാഹനങ്ങൾ, ട്രാക്ടർ ഗതാഗതം എന്നിവ ബെംഗളൂരു -ബെള്ളാരി റോഡിലെ മേഖ്രി സർക്കിൾ മുതൽ എംവിഐടി ഗേറ്റ് വരെ നിരോധിച്ചതായി ട്രാഫിക് പോലീസ് അറിയിച്ചു.
ഇതേ വാഹനങ്ങൾക്ക് ഗോരഗുണ്ടെപാളയയിൽ നിന്ന് ഹെന്നൂരിലേക്ക് സഞ്ചരിക്കുന്നതിനും നാഗവാര ജംഗ്ഷൻ മുതൽ തനിസാന്ദ്ര മെയിൻ റോഡ് – ബഗലുരു മെയിൻ റോഡ് വഴി രേവ കോളേജ് ജംഗ്ഷൻ വരെയും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
നിരോധനം ഏർപ്പെടുത്തിയ വാഹനങ്ങൾ ട്രാഫിക് പോലീസ് ഏർപ്പെടുത്തിയ ബദൽ റോഡുകൾ ഉപയോഗിക്കേണ്ടതാണെന്ന് പോലീസ് അറിയിച്ചു.
ഹൈദരാബാദ്, ചിക്കബെല്ലാപുര ഭാഗത്തുനിന്ന് വരുന്ന ഇത്തരം വാഹനങ്ങൾ ദൊഡ്ഡബല്ലാപുര ക്രോസിൽ നിന്ന് തുമകുരു – പൂനെ റോഡിലേക്ക് പോകണം. ദേവനഹള്ളി, ദൊഡ്ഡബല്ലാപുര, ദബാസ്പേട്ട്, നെലമംഗല എന്നിവിടങ്ങളിലൂടെ ബെംഗളൂരു സിറ്റിയിലേക്ക് പോകുന്ന ഈ വാഹനങ്ങൾക്ക് ദേശീയപാതയിൽ എത്തിച്ചേരാനുള്ള ക്രമീകരണം ട്രാഫിക് പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഹൈദരാബാദ് ചിക്കബല്ലാപുര ഭാഗത്ത് നിന്ന് കെആർ പുരം, ഹൊസൂർ, ചെന്നൈ, ബെംഗളൂരു ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ദേവനഹള്ളിയിൽ നിന്ന് ഹൊസ്കോട്ട്, സൂലിബെലെ വഴി കടന്നുപോകണം.
തുമകൂർ റോഡ് ഗോരഗുണ്ടേപാളയ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ സിഎംടിഐ ജംഗ്ഷനിൽ നിന്ന് വഴിതിരിച്ച് റിംഗ് റോഡിലേക്ക് പോയി നൈസ് റോഡിൽ (കനകപുര റോഡ്) പ്രവേശിക്കണം.
— ಬೆಂಗಳೂರು ಸಂಚಾರ ಪೊಲೀಸ್ BengaluruTrafficPolice (@blrcitytraffic) February 10, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.