ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌ജെൻഡറുകൾക്ക് പ്രത്യേക ആശുപത്രി വാർഡ് സ്ഥാപിച്ചു

മുംബൈ: ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡറുകൾക്കായി ആശുപത്രിയിൽ പ്രത്യേക വാർഡ് ആരംഭിച്ചു. മുംബൈ ഗോഗുൽദാസ് തേജ്പാൾ ആശുപത്രിയിലാണ് മുപ്പത് കിടക്കകളുള്ള വാർഡ് തുറന്നത്.
ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും ലക്ഷ്യം വെച്ചാണ് പദ്ധതിയ്‌ക്ക് തുടക്കം കുറിച്ചത്. ട്രാൻസ്‌ജെൻഡറുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മെഡിക്കൽ ചികിത്സാ സൗകര്യങ്ങൾ മാത്രമല്ല, മാനസികാരോഗ്യ മെച്ചപ്പെടുത്തുന്നതിനുള്ള കൗൺസിലിംഗുകളും ആരോഗ്യ വിദഗ്ദർ നൽകും. ട്രാൻസ്‌ജെൻഡറുകൾ എന്ന് മുദ്രകുത്തി ചികിത്സ കൊടുക്കാതെ അവഗണിക്കുന്ന നിരവധി സംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനൊരു പരിഹാര മാർഗമായാണ് ജെജെ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ മുൻനിരയിലുള്ള ഗോഗുൽദാസ് ആശുപത്രി ഒരു പ്രത്യേക വാർഡ് തുറന്നത്. ട്രാൻസ്ജെൻഡർ വാർഡിൽ മുപ്പത് കിടക്കകൾ സജ്ജീകരിക്കുകയും 150 ആരോഗ്യ പ്രവർത്തകരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
ട്രാൻസ്ജെൻഡർ രോഗിയുടെ രക്തസാമ്പിളുകൾ പരിശോധിക്കുന്നതിന് സെറോ സർവൈലൻസ് രീതിയാണ് ഉപയോഗിക്കുന്നതെന്ന് ഡോക്ടർ പല്ലവി അറിയിച്ചു. പുതുതായി തുറന്ന വാർഡ് എൽബിജിടിക്യൂ ഫ്‌ളാഗുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനായി പ്രത്യേക ഡ്രസിങ് മുറികളും ഏർപ്പെടുത്തിട്ടുണ്ട്. മുംബൈയ്‌ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലും ഇത്തരം വാർഡുകൾ ആരംഭിക്കാൻ മഹാരാഷ്‌ട്ര സർക്കാർ പദ്ധതിയിടുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.