Follow the News Bengaluru channel on WhatsApp

ജയിലില്‍ കഴിയുന്ന എംഎല്‍എയെ കാണാന്‍ ഭാര്യക്ക് നിരന്തരം സൗകര്യമൊരുക്കി; സൂപ്രണ്ടിനും ജീവനക്കാര്‍ക്കും സസ്‌പെന്‍ഷന്‍

ജ‌യിലില്‍ കഴിയുന്ന സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്‌ബിഎസ്‌പി) എംഎല്‍എ അബ്ബാസ് അന്‍സാരിയെ ഭാര്യ അനുമതിയില്ലാതെ നിരന്തരം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് നടപടി. ചിത്രകൂട് ജയില്‍ സൂപ്രണ്ടിനെയും ഏഴ് കീഴുദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ എംഎല്‍എയുടെ ഭാര്യ നിഖത് ബാനോ, ഭാര്യയുടെ ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. ജയില്‍ സൂപ്രണ്ടിന്റെ മുറിയിൽ വെച്ചാണ് അബ്ബാസും ഭാര്യ നിഖത്തും കണ്ടുമുട്ടിയിരുന്നത്.

നിഖതിന്റെ കൈയില്‍ രണ്ട് മൊബൈല്‍ ഫോണുകളും പണവും കണ്ടെത്തി. കഴിഞ്ഞ രണ്ടാഴ്ചയായി ദമ്പതികള്‍ ജയിലില്‍ കണ്ടുമുട്ടിയിരുന്നതായി അധികൃതര്‍ പറയുന്നു. എന്നാല്‍ ഈ കൂടിക്കാഴ്ചകള്‍ ജയില്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ജയില്‍ രേഖകളില്‍ ഔദ്യോഗികമായി രേഖപ്പെടുത്താതെ ജയിലിനുള്ളില്‍ ഭാര്യയുമായി അബ്ബാസ് കൂടിക്കാഴ്ച നടത്തുന്നതായി വ്യാഴാഴ്ച രാവിലെ ചിത്രകൂട് പോലീസ് മേധാവി വൃന്ദ ശുക്ലയ്ക്ക് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതെന്ന് അഡീഷണല്‍ ഡിജിപി ഭാനു ഭാസ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അബ്ബാസ് സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ഭാര്യയുടെ ഫോണ്‍ ഉപയോഗിക്കുന്നുവെന്നും പോലീസ് ആരോപിച്ചു. തുടര്‍ന്ന് ശുക്ല ഡിഎം അഭിഷേക് ആനന്ദുമായി ചേര്‍ന്ന് ജയിലില്‍ അപ്രതീക്ഷിത പരിശോധന നടത്തി. ജയില്‍ സൂപ്രണ്ട് അശോക് സാഗറിന്റെ ഓഫീസിനോട് ചേര്‍ന്നുള്ള മുറിയിലാണ് അബ്ബാസിനെയും ഭാര്യയെയും കണ്ടെത്തിയത്. തെളിവെടുപ്പിനായി ജയിലിന്റെ സിസിടിവി ഡിവിആര്‍ പോലീസ് പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് അബ്ബാസ് അന്‍സാരിയെ ഇഡി അറസ്റ്റ് ചെയ്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.