എയ്റോ ഇന്ത്യയിൽ ഇത്തവണ എത്തുന്നത് അമേരിക്കയിലെ ഏറ്റവും വലിയ പ്രതിനിധി സംഘം

ബെംഗളൂരു: ബെംഗളൂരുവിൽ ഈ മാസം നടക്കുന്ന എയ്റോ ഇന്ത്യ പരിപാടിയിൽ അമേരിക്കയിൽ നിന്നുള്ള എക്കാലത്തെയും വലിയ പ്രതിനിധി സംഘം പങ്കെടുക്കും.
യുഎസ് എംബസി ഷാർജെ ഡെഫയർ അംബാസഡർ എലിസബത്ത് ജോൺസിന്റെ നേതൃത്വത്തിലാണ് സംഘമെത്തുന്നത്. ഈ മാസം 13 മുതൽ 17 വരെ ബെംഗളൂരുവിലെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് പരിപാടി. ഇത്രയും വലിയ യുഎസ് പ്രതിനിധി സംഘത്തെ നയിക്കുന്നത് അംഗീകാരമാണെന്ന് എലിസബത്ത് ജോൺസൺ പ്രതികരിച്ചു.
യുഎസ് സൈന്യത്തിനും വ്യവസായ മേഖലക്കും കൈവശമായുള്ള ലോകോത്തര ഉപകരണങ്ങളും പരിശീലന മുറകളും ശേഷിയും പരസ്പര പ്രവർത്തനക്ഷമതയും യുഎസ് സംഘം എയ്റോ ഇന്ത്യയിൽ പ്രദർശിപ്പിക്കും. ഇന്ത്യ പ്രതിരോധ ശേഷി നവീകരിക്കുമ്പോൾ തീർച്ചയായും അതിൽ പങ്കാളികളാകാൻ താത്പര്യപ്പെടുന്നുവെന്നും എലിസബത്ത് ജോൺസ് വ്യക്തമാക്കി. യുഎസ് സൈന്യത്തിലെ അംഗങ്ങളും പ്രധാന വിമാനങ്ങളും എയ്റോ ഇന്ത്യയുടെ ഭാഗമാകും.
നിരവധി പ്രമുഖ അമേരിക്കൻ പ്രതിരോധ കമ്പനികളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. യെലഹങ്ക എയർ ഫോഴ്‌സ് ബേസിലുള്ള ഹാൾ എ-യിലാണ് യുഎസ്എ പാർട്ണർഷിപ്പ് പവലിയൻ ക്രമീകരിച്ചിരിക്കുന്നത്. പരിപാടിക്ക് പിന്തുണ അറിയിച്ച് യുഎസ് എയർ ഫോഴ്‌സ് ബാൻഡ് ഓഫ് പസിഫിക് സംഘത്തിന്റെ സംഗീത ബാൻഡ് ഫൈനൽ അപ്രോച്ച് ഫെബ്രുവരി 16ന് പരിപാടി അവതരിപ്പിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.