നടൻ റാണ ദഗ്ഗുബട്ടിക്കും പിതാവിനുമെതിരെ കോടതി സമൻസ്

ബാഹുബലിയിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടൻ റാണ ദഗ്ഗുബട്ടിക്കും പിതാവിനുമെതിരെ കോടതി സമൻസ്. ഹൈദരാബാദിലെ നമ്പിള്ളിയിലെ അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചത് . തെലുങ്കിലെ അറിയപ്പെടുന്ന നിർമ്മാതാവാണ് റാണ ദഗ്ഗുബട്ടിയുടെ പിതാവ് ഡി സുരേഷ് ബാബു.
പ്രാദേശിക ബിസിനെസ്സുകാരനായ പ്രമോദ് കുമാർ എന്നയാൾ നൽകിയ ഭൂമി കൈയേറ്റ കേസിലാണ് ഇരുവരും കോടതിയിൽ ഹാജരാകേണ്ടത്. സുരേഷ് ബാബുവിന്റെ പേരിലുള്ള ഭൂമി 2014 മുതൽ പ്രമോദ് കുമാർ ലീസിനെടുത്തിരുന്നു. ലീസ് കാലാവധിക്ക് ശേഷം ആ ഭൂമി പ്രമോദ് കുമാറിന് വിൽക്കാൻ 18 കോടി രൂപയുടെ കരാർ ഉണ്ടാക്കി. അതിനായി 5 കോടി രൂപ അഡ്വാൻസ് ഇനത്തിൽ സുരേഷ് ബാബു കൈപ്പറ്റുകയും ചെയ്തു.
എന്നാൽ ഭൂമിയുടെ രജിസ്‌ട്രേഷനും വില്പനയും പൂർത്തിയാക്കാൻ സുരേഷ്ബാബു തയ്യാറായില്ല .കൂടുതൽ തുക നൽകി വാങ്ങാൻ മറ്റൊരാൾ വന്നപ്പോൾ ആ വസ്തു അയാൾക്ക് വിൽക്കുവാൻ സുരേഷ് ബാബു ശ്രമിച്ചു. അതിനായി മകനായ റാണ ദഗ്ഗുബട്ടിയുടെ പേരിലേക്ക് ആ ഭൂമി മാറ്റി എന്നും പരാതിയിൽ പറയുന്നു. ഇത് കൂടാതെ ഇരുവരും ഗുണ്ടകളോടൊപ്പം തർക്കഭുമിയിൽ കടന്നുകയറുകയും പ്രമോദ് കുമാറിന്റെ തൊഴിലാളികളെ അടിച്ചോടിക്കുകയും ബലം പ്രയോഗിച്ചു ഭൂമി കയ്യേറുകയും ചെയ്തുവെന്നാണ് കേസ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.