കിഴക്കന്‍ ജര്‍മനിയുടെ അവസാന കമ്യൂണിസ്റ്റ് ഭരണാധികാരി ഹാന്‍സ് മോഡ്രോ അന്തരിച്ചു

കിഴക്കന്‍ ജര്‍മനിയുടെ അവസാന കമ്യൂണിസ്റ്റ് ഭരണാധികാരി ഹാന്‍സ് മോഡ്രോ (95) അന്തരിച്ചു. കിഴക്കന്‍ ജര്‍മനിയുടെ ചരിത്രത്തിലെ ഏറ്റവും സ്വതന്ത്രമായ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ മോഡ്രോ ശനിയാഴ്ച രാവിലെയാണ് മരിച്ചതെന്ന് ലെഫ്റ്റ് പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ് അറിയിച്ചു. 1989 നവംബറില്‍ ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചക്കു പിന്നാലെ അധികാരമേറ്റ ഹാന്‍സ് മോഡ്രോ അധികാരത്തിലിരുന്നപ്പോഴാണ് ജര്‍മന്‍ ഏകീകരണം നടന്നത്.
സമാധാനപരമായി നടന്ന ജര്‍മന്‍ ഏകീകരണമാണ് മോഡ്രോയുടെ ഏറ്റവും വലിയ നേട്ടമെന്ന് ലെഫ്റ്റ് പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ് പറഞ്ഞു. ബര്‍ലിന്‍ മതില്‍ തകര്‍ന്ന് ഒരു വര്‍ഷത്തിനകം 1990 ഒക്ടോബര്‍ മൂന്നിനാണ് അന്നത്തെ പശ്ചിമ ജര്‍മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോളിന്റെ നേതൃത്വത്തില്‍ ജര്‍മന്‍ ഏകീകരണം നടന്നത്. ജര്‍മന്‍ പാര്‍ലമെന്റംഗം, യൂറോപ്യന്‍ പാര്‍ലമെന്റംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിലെ പടയാളിയായിരുന്ന മോഡ്രോവ്, കൗമാരകാലത്ത് സോവിയറ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് താല്‍പര്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് കിഴക്കന്‍ ജര്‍മനിയിലെ വിപ്ലവ പാര്‍ട്ടിയായ സോഷ്യലിസ്റ്റ് യൂനിറ്റി പാര്‍ട്ടിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയിലെ ഭരണമാറ്റത്തെത്തുടര്‍ന്നാണ് 1990ല്‍ മോഡ്രോവിനെ തേടി പ്രധാനമന്ത്രി പദമെത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കൂടുതല്‍ ജനാധിപത്യപരമാക്കാന്‍ ആഗ്രഹിച്ച ഒരു പരിഷ്‌കര്‍ത്താവായാണ് മോഡ്രോ അറിയപ്പെടുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.