സ്ഫടികത്തിനു പിന്നാലെ വീണ്ടും റിലീസിനൊരുങ്ങി ഹൃദയം

മോഹൻലാൽ ഹിറ്റ് ചിത്രമായ സ്ഫടികത്തിനു റീ-റിലീസിനു പിന്നാലെ ഈ വർഷത്തെ പ്രണയദിനത്തിൽ തീയേറ്ററുകളിൽ റിലീസിനൊരുങ്ങി ഹൃദയവും. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ – വിശാഖ് കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് ഹൃദയം.
ഈ വർഷത്തെ പ്രണയദിനം ഇരട്ടി മധുരമുള്ളതാക്കാനാണ് ശ്രമമെന്ന് നിർമ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യൻ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു പ്രണവ് അഭിനയിച്ച ഹൃദയം സിനിമ. ചിത്രം റീ റിലീസിനൊരുങ്ങുന്ന കാര്യം സംവിധായകൻ വിനീത് ശ്രീനിവാസനും നിർമ്മാതാവ് വിശാശ് സുബ്രഹ്‌മണ്യനുമാണ് വ്യക്തമാക്കിയത്.
കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ മാത്രമാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. കോവിഡ് മഹാമാരിയ്‌ക്കിടയിലും വൻ വിജയമായിരുന്നു ഹൃദയം. ഈ പ്രണയ ദിനത്തിൽ ചിത്രം വീണ്ടും പ്രേഷകരിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. മോഹൻലാൽ ചിത്രം സ്ഫടികം റീ റിലീസ് ചെയ്തതിന് പിന്നാലെ പ്രണവിന്റെ ചിത്രവും റീ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലും ആഘോഷത്തിലുമാണ് ആരാധകർ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.