ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവില്‍ എത്തിച്ചു

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലേക്ക് എത്തിച്ചു. നേരത്തെ ചികിത്സ നടത്തിയിരുന്ന നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ നിന്നും വൈകുന്നേരം 3.30 ന് തിരുവനന്തപുരം വിമാനത്താവളം വഴി എയര്‍ ആംബുലന്‍സിലാണ് ബെംഗളൂരുവിലേക്ക് എത്തിച്ചത്. വൈകുന്നേരം 4.30 ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ഉമ്മന്‍ ചാണ്ടിയെ കാര്‍ മാര്‍ഗം 5 മണിയോടെ കെ. ആര്‍ റോഡിലുള്ള എച്ച്.സി.ജി ആശുപത്രിയിലേക്ക് മാറ്റി. ഉമ്മന്‍ ചാണ്ടിക്കൊപ്പം ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മന്‍, മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍, നിംസില്‍ നിന്നുള്ള രണ്ട് പാരാമെഡിക്കല്‍ ജീവനക്കാർ എന്നിവർ ഉണ്ടായിരുന്നു.
എച്ച്.സി.ജി ആശുപത്രിയില്‍ എത്തിയ ഉമ്മന്‍ ചാണ്ടിയെ പ്രാഥമിക പരിശോധനക്ക് വിധേയമാക്കി. സര്‍ജിക്കല്‍ ഓങ്കോളജി തലവന്‍ ഡോ. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. പ്രാഥമിക പരിശോധനക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ഡോ. വിശാല്‍ റാവു പറഞ്ഞു. കൊച്ചിയിലെ ഡോക്ടര്‍മാരുമായി കൂടിയാലോചന നടത്തി തുടര്‍ചികിത്സ എങ്ങനെ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കുടുംബം തനിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം ഉമ്മന്‍ ചാണ്ടി നിഷേധിച്ചു. ബെംഗളൂരുവിലെക്ക് യാത്ര തിരിക്കവേ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉയര്‍ന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും തനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.