കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ച കേസ്: പ്രതി പിടിയില്‍

വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഉള്ളൂരിലെ വീടിനു നേര്‍ക്ക് ആക്രമണം നടത്തിയയാള്‍ പിടിയില്‍.
പയ്യന്നൂര്‍ സ്വദേശിയാണ് പിടിയിലായതെന്നും പ്രതി മാനസികവെല്ലുവിളി നേരിടുന്നയാളാണെന്നും പോലീസ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതി പിടിയിലാകുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്‌റ്റേഷനിലെ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
മാനസിക വെല്ലുവിളി നേരിടുന്ന മനോജ് തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ മുമ്പ് ജോലി ചെയ്തിരുന്നുവെങ്കിലും അവിടെ നിന്ന് പിരിച്ചുവിട്ടിരുന്നു. തന്റെ അവസ്ഥയ്ക്ക് കാരണം കേന്ദ്രസര്‍ക്കാരാണെന്ന് വിശ്വസിച്ച പ്രതി കേന്ദ്രമന്ത്രിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വി മുരളീധരന്റെ വീടിന് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്ത് തുടങ്ങിയിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരും മെഡിക്കല്‍ കോളജ് എസ്‌എച്ച്‌ഒയും എത്തിയ ശേഷമാകും ചോദ്യം ചെയ്യല്‍ ആരംഭിക്കുക.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്രമന്ത്രി മുരളീധരന്റെ തിരുവനന്തപുരം ഉള്ളൂരിലെ വീടിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇതിന് തൊട്ടുപുറകിലാണ് വി.മുരളീധരന്റെ ഓഫീസ്. രാവിലെ വീട് ആക്രമിച്ചത് ശ്രദ്ധയില്‍പ്പെട്ട സ്ത്രീ വി. മുരളീധരന്റെ സഹായിയെ വിവരം അറിയിക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.