Follow the News Bengaluru channel on WhatsApp

എയ്റോ ഇന്ത്യ പരിപാടിക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ എയ്റോ ഇന്ത്യ പരിപാടിയുടെ 14-ാമത് പതിപ്പിന് ഇന്ന് തുടക്കം കുറിക്കും. ബെംഗളൂരുവിലെ യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷനിലാണ് പരിപാടി നടക്കുന്നത്.

രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം രാവിലെ 9.30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. പ്രദർശനത്തോടനുബന്ധിച്ച് ഇന്നലെ വ്യോമാഭ്യാസ പ്രകടനങ്ങളുടെ പരിശീലനം നടന്നിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ വിമാനങ്ങളുടെ പരിശീലന പ്രകടനങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറൽ ആയിരുന്നു. 1996 മുതൽ, ബെംഗളൂരു എയ്റോസ്പേസ് വ്യോമയാന പ്രദർശനത്തിന്റെ 13 പതിപ്പുകൾ വിജയകരമായി നടത്തിയിരുന്നു.

ലോകമെമ്പാടുമുള്ള നേതാക്കളും പ്രമുഖ എയ്റോസ്പേസ് നിക്ഷേപകരും പരിപാടിയിൽ പങ്കെടുക്കും.

എയ്റോ ഇന്ത്യ ഷോയിൽ ഇന്ത്യ പവലിയൻ ഉണ്ടായിരിക്കും. ഈ മേഖലയിലെ ഇന്ത്യയുടെ വളർച്ച പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ഭാരംകുറഞ്ഞ ഒറ്റ എൻജിൻ സൂപ്പർസോണിക് യുദ്ധവിമാനമായ തേജസ് ഇന്ത്യൻ പവലിയന്റെ മുഖ്യാകർഷണമായിരിക്കും.

അഞ്ചുദിവസത്തെ പരിപാടിയിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾക്കൊപ്പം വിദേശരാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും ശക്തി പ്രകടിപ്പിക്കും. എയർബസ്, ബോയിങ്, ദസ്സോ ഏവിയേഷൻ, ലോക്ക്ഹീഡ് മാർട്ടിൻ, ഇസ്രയേൽ എയ്‌റോസ്പേസ് ഇൻഡസ്ട്രി, റോൾസ് റോയ്‌സ്, എച്ച്.എ.എൽ., ബി.ഇ.എൽ. തുടങ്ങി സ്ഥാപനങ്ങളുടെ പ്രദർശനവുമുണ്ടാകും.

എയ്‌റോ ഇന്ത്യയിൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിൽനിന്നായി 809 കമ്പനികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 699 എണ്ണം ഇന്ത്യൻകമ്പനികളാണ്. വ്യോമാഭ്യാസ പ്രകടനങ്ങൾക്ക് പുറമെ പരിപാടിയിൽ ചർച്ചകളും സെമിനാറുകളും ഉണ്ടാകും. എയ്റോസ്പേസ്, ഡിഫൻസ് ഇൻഡസ്ട്രീസിന്റെ സിഇഒമാരുടെ സമ്മേളനത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷത വഹിക്കും. ഫെബ്രുവരി 17നാണ് പരിപാടി അവസാനിക്കുക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.