പുരസ്കാരങ്ങളുടെ നിറവിൽ മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ
കെ ദാമോദരന്‍ മാസ്റ്റര്‍ക്ക് ആഗോള തലത്തില്‍ മികച്ച ഭാരവാഹിക്കുള്ള 'ഭാഷാ മയൂരം' പുരസ്‌കാരം

ബെംഗളൂരു: കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്‍ 2022 ലെ വിവിധ പുരസ്‌കാരങ്ങള്‍ പ്രഖ്യപിച്ചു. ആഗോള തലത്തില്‍ മികച്ച ഭാരവാഹികള്‍ക്കുള്ള ‘ഭാഷാ മയൂരം’ പുരസ്‌കാരത്തിന് കര്‍ണാടക ചാപ്റ്റര്‍ പ്രസിഡണ്ട് കെ ദാമോദരന്‍ മാസ്റ്റര്‍ അര്‍ഹനായി. മികച്ച അധ്യാപിക-അധ്യാപകര്‍ക്കുള്ള പുരസ്‌കാരമായ ‘മലയാളം മിഷന്‍ ബോധി’ പ്രത്യേക ജൂറി പുരസ്‌കാരം കര്‍ണാടക ചാപ്റ്ററിലെ അധ്യാപികയായ മീരാ നാരായണനു ലഭിച്ചു. മലയാള ഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിലെ മികവിനായി ഏര്‍പ്പെടുത്തിയ ‘ഭാഷാ പ്രതിഭാ’ പുരസ്‌കാരം മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ നാമനിര്‍ദ്ദേശം ചെയത ‘ഇന്‍ഡിക്ക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന്‍’ എന്ന സ്ഥാപനത്തിന് ലഭിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട, രജിസ്ട്രാര്‍ വിനോദ് വൈശാഖി എന്നിവര്‍ പങ്കെടുത്തു.
ഫെബ്രുവരി 21 ന് കോവളം ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന ലോക മാതൃഭാഷാ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനവും പുരസ്‌കാര വിതരണവും ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായിരിക്കും. പ്രശസ്ത സിനിമാ സംവിധായകനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
കെ.ദാമോദരൻ കണ്ണൂർ ജില്ലയിലെ
ചെറുകുന്ന് സ്വദേശിയാണ്. വർഷങ്ങളായി കർണാടകയിലാണ് താമസം. 2011 ൽ ബി എസ്എൻഎൽ നിന്നും വിരമിച്ചു. കർണാടകയിലെ വിവിധ സാംസ്കാരിക സംഘടനകളിൽ സന്നദ്ധ സംഘടനകളിൽ പ്രവർത്തിച്ച അദ്ദേഹം 2012 മുതൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ടാണ്.
മീര നാരായണൻ കാസറഗോഡ് നീലേശ്വരം സ്വദേശിനിയാണ്. 2016 മുതൽ മലയാളം മിഷനിൽ പ്രവർത്തിച്ചു വരുന്നു. കർണാടക ചാപ്റ്റർ കണിക്കൊന്ന കോർഡിനേറ്ററായും അധ്യാപിക ആയും പ്രവർത്തിക്കുന്നു.
കേരളവുമായി ബന്ധപ്പെട്ട പുരാരേഖകള്‍ വിവിധ തരത്തില്‍ സമ്പാദിച്ച് ക്രോഡീകരിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റൈസ് ചെയ്ത് എല്ലാവര്‍ക്കും സൗജന്യമായി ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന കര്‍ണാടകയിലെ പ്രവാസി മലയാളികള്‍ നേതൃത്വം നല്‍കുന്ന സ്ഥാപനമാണ് ഇന്‍ഡിക്ക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന്‍. മലയാളിയും പാലക്കാട് സ്വദേശിയുമായ ഷിജു അലക്‌സാണ് ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. മലയാളികളായ തലശ്ശേരി സ്വദേശി ജിസോ ജോസ്, കോഴിക്കോട് സ്വദേശി കൈലാഷ് നാഥ് എന്നിവരാണ് ഫൗണ്ടേഷന്റെ ഡയറക്ടർമാർ.
2012-ല്‍ ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ ഇന്ന് ആറു മേഖലകളും 170 പഠനകേന്ദ്രങ്ങളും അതില്‍ 4468 വിദ്യാര്‍ത്ഥികളും 472 അധ്യാപകരും ഉള്‍പ്പെടുന്ന ഒരു ബൃഹത്തായ സംരംഭമാണ്. മലയാള ഭാഷാ പഠനം കൂടാതെ വിവിധ സന്നദ്ധ സംഘടനകളെയും സാംസ്‌കാരിക സംഘടനകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ തനതായ സംസ്‌കാരവും പാരമ്പര്യവും പുതിയ തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളും അതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മലയാളം മിഷന്‍ നേതൃത്വം നല്‍കുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
