പ്രണയദിനത്തിൽ ബോളിവുഡിന്റെ സമ്മാനം; ഡിഡിഎൽജെ മൂന്നാമതും തീയേറ്ററിലേക്ക്

ഇത്തവണത്തെ പ്രണയദിനത്തിൽ ഷാറുഖ് ഖാൻ (എസ്ആർകെ) ആരാധകർക്ക് ബോളിവുഡിന്റെ സമ്മാനം. ഷാറുഖ് ഖാൻ നായകനായി എത്തിയ ദിൽവാലെ ദുൽഹനിയ ലെ ജായേംഗെ (ഡിഡിഎൽജെ) മൂന്നാമതും റിലീസ് ചെയ്യുന്നു.
ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലാണ് വാലന്റൈൻസ് ഡേ ആഘോഷത്തിന്റെ ഭാഗമായി ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കാലം തിയറ്ററിൽ പ്രദർശിപ്പിച്ച ചിത്രം എന്ന നിലയിൽ റെക്കോർഡിട്ട സിനിമ മൂന്നാമതും റിലീസ് ചെയ്യുമ്പോൾ തിയറ്ററിലെ മറ്റു ചിത്രങ്ങളുടെ കൂട്ടത്തിൽ ഷാറുഖിന്റെ തന്നെ പഠാനുമുണ്ട്.
കഴിഞ്ഞ വർഷം ഷാറുഖിന്റെ 57–ാം പിറന്നാളിനോട് അനുബന്ധിച്ച് സിനിമ വീണ്ടും റിലീസ് ചെയ്തിരുന്നു. 1995ൽ റിലീസ് ചെയ്ത അന്നു മുതൽ മുംബൈ സെൻട്രലിലെ മറാഠ മന്ദിർ തിയറ്ററിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നുണ്ട്. യഷ് രാജ് ഫിലിംസ് നിർമിച്ച ഡിഡിഎൽജെയിലുടെയാണ് നിർമാതാവ് യാഷ് ചോപ്രയുടെ മകൻ ആദിത്യ ചോപ്ര സംവിധായകനാകുന്നത്. മുംബൈ, പൂനെ, വഡോദര, ഡൽഹി, ചെന്നൈ, ബെംഗളൂരു, കൊച്ചി തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം ചിത്രം പ്രദർശിപ്പിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
