Follow News Bengaluru on Google news

കഞ്ചാവ് മിഠായി കടത്താൻ ശ്രമം; കർണാടക സ്വദേശികൾ അറസ്റ്റിൽ

ലോറിയിൽ കടത്താൻ ശ്രമിച്ച 60 കിലോ കഞ്ചാവ് മിഠായിയും നിരോധിത പുകയില വസ്തുക്കളുമായി കർണാടക സ്വദേശികളായ അച്ഛനും മകനും കൊച്ചിയിൽ പിടിയിൽ. കർണാടക സ്വദേശികളായ സട്ടപ്പയും മകൻ അഭിഷേകുമാണ് പിടിയിലായത്.

സ്കൂൾ കുട്ടികൾക്കിടയിൽ വിതരണത്തിന് എത്തിച്ചതാണ് ലഹരി വസ്തുക്കളെന്നും ഇടനിലക്കാരെ പിടികൂടാൻ ശ്രമം തുടങ്ങിയതായും കൊച്ചി ഡിസിപി എസ്. ശശിധരൻ പറഞ്ഞു. പൂനെയിൽ നിന്ന് ഇലക്‌ട്രോണിക് സാധനങ്ങൾ കയറ്റി വരികയായിരുന്ന ലോറിയിൽ നാല് ചാക്ക് കഞ്ചാവ് ഉൽപന്നങ്ങൾ കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.

ബെംഗളൂരുവിൽ വെച്ചാണ് കഞ്ചാവ് ലോറിയിൽ കയറ്റിയതെന്ന് കൊച്ചി പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് കഞ്ചാവ് മിഠായി വ്യാപാരികളാണ് കൊച്ചിയിൽ പിടിയിലായത്. ഈ കച്ചവടക്കാർ ഉൽപ്പന്നങ്ങൾ റീട്ടെയിൽ ഡീലർമാർക്ക് വിൽക്കുന്നതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു ലോറി കേരളത്തിലെത്തുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് എല്ലാ ജില്ലാ യൂണിറ്റുകളിലും മുന്നറിയിപ്പ് നൽകിയിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായതെന്ന് ഡിസിപി എസ്. ശശിധരൻ പറഞ്ഞു. ഓരോ പാക്കറ്റിലും 40 മിഠായികൾ ഉണ്ടായിരുന്നു. ഇവ ഒരു കഷണം 10 രൂപയ്ക്ക് ആണ് വില്പന നടത്തിയിരുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.