ഭാര്യയെ മുത്തലാഖ് ചൊല്ലി; 40കാരൻ ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയിൽ ഡൽഹി സ്വദേശിയായ ഡോക്ടർ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി.
യുകെയിലേക്ക് പോകാനിരിക്കെ ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഡൽഹി പോലീസാണ് 40-കാരനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 13-നാണ് ഇയാൾ 36-കാരിയായ ഭാര്യയെ മുത്തലാഖിലൂടെ വിവാഹ മോചനം നടത്തിയത്.
ഫെബ്രുവരി ഒന്നിനാണ് ഡൽഹി കല്യാൺപുരി പോലീസിന് ഇത് സംബന്ധിച്ച് പരാതി ലഭിക്കുന്നത്. മുത്തലാഖ് കേസ് ചുമത്തിയ ശേഷം ഇയാൾ നിരീക്ഷണത്തിലായിരുന്നുവെന്നും ഫെബ്രുവരി ഒമ്പതിന് ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തുവെന്നും ഡൽഹി പോലീസ് അറിയിച്ചു.
2020-ലാണ് ഇയാൾ വിവാഹിതനാകുന്നത്. ദമ്പതികൾക്ക് കുട്ടികളില്ല. വിദേശ മെഡിക്കൽ ബിരുദ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന ഡോക്ടറാണെന്നാണ് പരിചയപ്പെടുത്തിയാണ് ഇയാൾ വിവാഹം ചെയ്തതെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
പരീക്ഷയ്ക്ക് തയ്യാറെടുക്കാനെന്ന് പറഞ്ഞ് മാസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ മറ്റൊരു സ്ഥലത്തേക്ക് ഇയാൾ മാറി താമസിച്ചു. ഇതിനിടയിൽ ഡോക്ടറായ മറ്റൊരു യുവതിക്കൊപ്പം ഇയാൾ താമസിക്കുന്നതായി കണ്ടെത്തിയെന്നും ഇത് ചോദിച്ചപ്പോൾ തന്നെ മർദിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ മോചനം നടത്തൽ രാജ്യത്ത് 2019-മുതൽ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.