കേരളത്തെയും കർണാടകത്തെയും എല്ലാവർക്കും അറിയാം; കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച് പിണറായി വിജയൻ

കേരളം സുരക്ഷിതമല്ലെന്ന് പരോക്ഷമായി പരാമര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം എന്താണ് കർണാടകയിലെ സ്ഥിതി എന്താണ് എന്ന് എല്ലാവർക്കും നല്ലപോലെ അറിയാമെന്ന് പിണറായി വിജയൻ വിജയൻ പ്രതികരിച്ചു.
കേരളത്തിൽ എല്ലാവർക്കും സ്വൈര്യമായി സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ആണുള്ളത്. അതാണോ കർണാടകയിൽ ഉള്ള സ്ഥിതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തെ മാതൃകയാക്കണം എന്നാണ് അമിത് ഷാ ഉദ്ദേശിച്ചതെങ്കിൽ നല്ലത്. പക്ഷേ അങ്ങനെയല്ല അമിത് ഷാ പറഞ്ഞത്. ശ്രീരാമസേനയെ കുറിച്ച് ഏറ്റവുമധികം കേട്ടത് കർണാടകയിൽ നിന്നാണ്. മംഗളുരു അടക്കമുള്ള പ്രദേശങ്ങളിൽ ഇവർ വലിയ ആക്രമണമാണ് നടത്തിയത്. ക്രിസ്ത്യൻ പള്ളികളിൽ വലിയ തോതിലുള്ള ആക്രമണം സംഘപരിവാർ നടത്തിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കേരളം വർഗീയ സംഘർഷം ഇല്ലാത്ത നാടായി നിലനിൽക്കുന്നുണ്ട്. ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുന്നു എന്നുള്ളതുകൊണ്ട് ആർക്കും ഇവിടെ പ്രശ്നം ഉണ്ടാകുന്നില്ല. കേരളത്തിൽ ഒരു വിഭജനവുമില്ലാതെ ആളുകള്‍ ജീവിക്കുന്നു എന്നല്ലേ അമിത് ഷാ പറയേണ്ടത്. എന്ത് അപകടമാണ് അദ്ദേഹത്തിന് കേരളത്തെക്കുറിച്ച് കാണാൻ കഴിഞ്ഞത്. എന്താണ് അദ്ദേഹത്തിന് കൂടുതൽ പറയാനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ബിജെപിയുടെ ഒരു നീക്കങ്ങളും നടക്കാത്ത ഇടം ഇന്ത്യയിൽ ഇന്ന് കേരളം മാത്രമാണ്. മറ്റ് സ്ഥലങ്ങള്‍ പോലെ ആക്കാനുള്ള നീക്കം ഈ നാട് സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.